ദക്ഷിണ കന്നടയിൽ സംക്രാന്തി അവധി വ്യാഴാഴ്ച
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മകര സംക്രാന്തിയോടനുബന്ധിച്ച് പ്രഖ്യാപിച്ച സർക്കാർ അവധിയിൽ മാറ്റമില്ലെന്നും ജനുവരി 15ന് അവധി ആചരിക്കുമെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി. ജില്ലയിൽ മകര സംക്രാന്തി ബുധനാഴ്ച ആഘോഷിച്ചിരുന്നു. ജനുവരി 14ന് പകരം ജനുവരി 15ന് സർക്കാർ അവധി നിശ്ചയിച്ചതിനെതിരെ ബന്ധപ്പെട്ടവർ എതിർപ്പ് ഉന്നയിച്ചിരുന്നു.
സ്പീക്കർ യു.ടി. ഖാദറും ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവും വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുകയും ജനുവരി 14ന് അവധി പ്രഖ്യാപിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മറുപടി നൽകവേ, ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ സ്പീക്കർ ഇക്കാര്യം തന്നോട് ചർച്ച ചെയ്തതായും സർക്കാറിന് ഔദ്യോഗികമായി അപേക്ഷ അയക്കുമെന്ന് സൂചിപ്പിച്ചതായും പറഞ്ഞു.
എന്നാൽ, ജനുവരി 14ന് അവധി ആവശ്യപ്പെടുന്ന ഒരു ഔദ്യോഗിക അഭ്യർഥനയും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ വ്യക്തമാക്കി. അപ്പീൽ നൽകിയിട്ടില്ലാത്തതിനാൽ, അവധി മാറ്റാൻ ഒരു കാരണവുമില്ല, അതനുസരിച്ച്, ജനുവരി 15ന് സർക്കാർ അവധി തുടരും. അതേസമയം, ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

