മണിപ്പൂരിന് ഐക്യദാർഢ്യവുമായി സംഗമം
text_fieldsബംഗളൂരു: സംഘർഷം രൂക്ഷമായ മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി ബാംഗ്ലൂരിലെ ക്രൈസ്തവ സഭകൾ സംഗമം നടത്തി. മണിപ്പൂരിലെ ആക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മാണ്ഡ്യ- ബാംഗ്ലൂർ രൂപത അധ്യക്ഷൻമാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.ഐക്യദാർഢ്യ സമ്മേളനത്തിൽ മുൻ എം.പി. രാജീവ് ഗൗഡ, മുൻ എം.എൽ.സി എം. നാരായൻസ്വാമി, ഡി. കെ. മോഹൻ ബാബു, മൈക്കിൾ ഫെർണാണ്ടസ്, ജോൺസൺ ഉണ്ണിത്താൻ, പൗലോസ്, ഫാദർ ഡാനിയേൽ, എബ്രഹാം വർഗീസ്, പ്രജ്വൽ സ്വാമി, അഡ്വക്കേറ്റ് സത്യൻ പുത്തൂർ, ഇമ്മാനുവേൽ, ടി. കെ. തോമസ് കോർ എപ്പിസ്കോപ്പ, മണിപ്പൂരിൽ നിന്നുള്ള ഡോ. ടി. എൽ. ഹാങോകൈപും എന്നിവർ സംസാരിച്ചു. മണിപ്പൂരിൽ നിന്നുള്ള 200ഓളം അഭയാർഥികൾ പങ്കെടുത്തു. അവരുടെ അനുഭവങ്ങൾപങ്കുവെച്ചു. 5000ത്തിലധികം ജനങ്ങൾ പങ്കെടുത്ത യോഗത്തിൽ മണിപ്പൂരിന്റെ സമാധാനത്തിനുവേണ്ടി മെഴുകുതിരി തെളിച്ചു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. പ്രമുഖ സാമൂഹിക സമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ഫാ. ഡോണി വഴവേലിക്കകത്ത്, ആന്റണി ജോസഫ്, സുമേഷ് എബ്രഹാം, ആനന്ദ് പ്രസാദ്, ജെയ്സൺ ജോസ്, റോയ് സെബാസ്റ്റ്യൻ, കുഞ്ഞുമോൾ വർഗീസ്, വിനു തോമസ്, ഡാനിയേൽ ബോസ്കോ, ജോജോ ജോർജ്, സിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

