പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സംയുക്ത ജമാഅത്ത് മാതൃക -ടി.എം. ഷാഹിദ് തെക്കിൽ
text_fieldsബംഗളുരു: സുള്ള്യ താലൂക്ക് സമസ്ത സംയുക്ത ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ സുള്ള്യയിലെ സുപ്രീം ഹാളിൽ വെച്ച് താലൂക്കിലെ 15 ജമാഅത്തുകളിലെ 80 ഓളം ഗുണഭോക്താക്കൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. പാവപ്പെട്ടവർക്കും അർഹരായവർക്കും വിവിധ രീതിയിലുള്ള സഹായങ്ങൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ പറഞ്ഞു. ബയമ്പാടി അബ്ദുൽ ഖാദറിന്‍റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വൈസ് പ്രസിഡന്‍റ് ഹാജി ഇബ്രാഹിം കത്തർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഹമീദ് ഹാജി ദുആ നിർവഹിച്ചു. താജ് മുഹമ്മദ് സമ്പാജെ, സി.എച്ച്. മുഹമ്മദ് പൈമ്പച്ചാൽ, ഹംസ അജ്മീർ ദൊഡ്ഡതോട്ട, കെ.എം. അബൂബക്കർ പാരെക്കൽ, ഹാജി അഹമ്മദ് സുപ്രീം, ഹാജി അഹമ്മദ് പാരെ, സമ്പാജെ ജുമാ മസ്ജിദ് പ്രസിഡന്‍റ് മുഹമ്മദ് ഹമീദിയ, ഹാജി അബ്ദുൽ ഖാദർ അജ്ജാവര, ഷരീഫ് റിലാക്സ്, ജമാൽ ബെള്ളാരെ, ഐവർനാട് ജുമാ മസ്ജിദ് പ്രസിഡന്‍റ് ഷരീഫ് നീടുബെ, അബൂബക്കർ ഐവർനാട്, അബ്ദുള്ള കനകമജലു, എ.ബി. മൊയ്തീൻ കളഞ്ച, ഇസ്മായിൽ സമ്പാജെ, പേരഡക്ക ജുമാ മസ്ജിദ് സെക്രട്ടറി കെ.എം. ഇസ്മായിൽ, സിനാൻ ദർകാസ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്‌റഫ് ഗുണ്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

