സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്തക്ക് ബംഗളൂരുവിൽ ഇന്ന് സ്വീകരണം
text_fieldsബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത കർണാടക സ്പീക്കർ യു.ടി. ഖാദറുമായി വിധാൻസൗധ ഓഫിസിൽ സൗഹൃദ സന്ദർശനം നടത്തിയപ്പോൾ
ബംഗളൂരു: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പുതിയ പരമാധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്തക്ക് ബംഗളൂരുവിൽ ശനിയാഴ്ച സ്വീകരണം നൽകും. രാവിലെ 10.45 മുതൽ ബെൻസൺ ടൗൺ പാലനഭവൻ ആർച്ച് ഡയോസിസ് പാസ്ട്രൽ സെന്ററിലാണ് സ്വീകരണം. സഭയുടെ പരമാധ്യക്ഷ സ്ഥാനം ഏറ്റതിന് ശേഷമുള്ള ബംഗളൂരുവിലേക്കുള്ള മെത്രാപ്പോലീത്തയുടെ ആദ്യ സന്ദർശനമാണിത്.
സഭയുടെ തിരുവനന്തപുരം- കർണാടക അതി ഭദ്രാസന അധിപൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. മന്ത്രി രാമലിംഗ റെഡ്ഡി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂർ ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ, മലങ്കര മാർത്തോമാ സഭയുടെ ചെന്നൈ- ബാംഗ്ലൂർ ഭദ്രാസന അധിപൻ ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്ക്കോപ്പ, സി.എസ്.ഐ സഭയുടെ കർണാടക സെൻട്രൽ ഡയോസിസ് മുൻ ബിഷപ് ഡോ. പ്രസന്നകുമാർ സാമുവേൽ, ബിലീവേഴ്സ് ഈസ്റ്റൺ സഭയുടെ ഹുബ്ലി ഭദ്രാസന അധിപൻ ബെഞ്ചമിൻ മോർ ഗ്രീഗോറിയോസ് എപ്പിസ്ക്കോപ്പ, റിസ്വാൻ അർഷദ് എം.എൽ.എ, ജുമാ മസ്ജിദ് ഇമാം മൗലാന അബ്ദുൽ ഖാദർ, എസ്.ഐ.ബി ബംഗാരപ്പേട്ട്, പ്രിൻസിപ്പൽ ഫാ. ജോർജ് സാമുവേൽ, റവ.ഫാ. സിജോ പന്തപ്പള്ളിൽ, ഫാദർ. ജോൺ ഐപ്പ്, എം.ഒ. വർഗീസ്, സണ്ണി കുരുവിള, സുനിൽ തോമസ് കുട്ടങ്കേരിൽ, റെജികുമാർ, ജൈജോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. സംഗീത വിരുന്നും സ്നേഹ വിരുന്നും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

