സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; കോഓഡിനേഷൻ കമ്മിറ്റി നേതൃസംഗമം
text_fieldsബാംഗ്ലൂർ സമസ്ത കോഓഡിനേഷൻ കമ്മിറ്റി നേതൃസംഗമത്തിൽനിന്ന്
ബംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വിജയിപ്പിക്കാൻ ബാംഗ്ലൂർ സമസ്ത കോഓഡിനേഷൻ കമ്മിറ്റി നേതൃസംഗമം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു.
20 വരെ രജിസ്ട്രേഷൻ നടക്കും. 33,313 ആളുകൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. തഹിയ ഫണ്ട്, ക്യാമ്പ്, സമസ്ത പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്ര തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു.
മുസ്തഫ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സെക്രട്ടറി ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹുസ്സൈനാർ ഫൈസി, മുസ്തഫ ഹുദവി, സമദ് മൗലവി മാണിയൂർ, താഹിർ മിസ്ബാഹി, ഷംസുദ്ദീൻ സാറ്റലൈറ്റ്, ഷംസുദ്ദീൻ അനുഗ്രഹ, ഷംസുദ്ദീൻ കൂടാളി, സുബൈർ കായക്കൊടി, ഹംസ ഫൈസി, മുഹമ്മദ് മൗലവി, സലിം കൂളിങ് ടെക്, ഇസ്മിൽ സെയ്നി, അബ്ബാസ് ശിവാജി നഗർ, അഷ്റഫ് മലയമ്മ, സൈഫുദ്ദീൻ ഈറോത്, അർഷാദ് യശ്വന്ത്പുരം, യൂസുഫ് ഫൈസി മാർത്താഹള്ളി, സലാം മാർകം റോഡ് എന്നിവർ പങ്കെടുത്തു. സുഹൈൽ ഫൈസി സ്വാഗതവും കെ.എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

