Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത ഇ​ഫ്താ​ർ...

സ​മ​സ്ത ഇ​ഫ്താ​ർ സം​ഗ​മം: ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
jifri muthukoya thangal
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു ശൃം​ഗാ​ർ പാ​ല​സ് ഗ്രൗ​ണ്ടി​ൽ ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ൻ​വ​ർ മു​ഹ്‍യി​ദ്ദീ​ൻ ഹു​ദ​വി ആ​ലു​വ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ബി.​ഡി.​എ ചെ​യ​ർ​മാ​നും ശാ​ന്തി​ന​ഗ​ർ എം.​എ​ൽ.​എ​യു​മാ​യ എ​ൻ.​എ. ഹാ​രി​സ്, സ​മ​സ്ത മു​ശാ​വ​റ അം​ഗം ബം​ബ്രാ​ണ അ​ബ്ദു​ൽ ഖാ​ദ​ർ മു​സ്‍ലി​യാ​ർ, സ​മ​സ്ത മാ​നേ​ജ​ർ ​കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൗ​സ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ്യ സെ​ഷ​നി​ൽ വി​ജ്ഞാ​ന സ​ദ​സ്സ് ന​ട​ക്കും. തു​ട​ർ​ന്ന് ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് സ​മാ​പ​ന സം​ഗ​മം ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsIftar SangamamSamasta
News Summary - Samasta Iftar Sangamam- Jifri Muthukoya thangal will attend
Next Story