സമസ്ത ഇഫ്താർ സംഗമം മാർച്ച് 23ന്
text_fieldsബംഗളൂരു: സമസ്ത ബാംഗ്ലൂർ കോഓഡിനേഷൻ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം മാർച്ച് 23ന് നടക്കും. പാലസ് ഗ്രൗണ്ടിലെ ശ്രീംഗാർ പാലസിൽ നടക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
മൂന്നു സെഷനുകളിലായി നടക്കുന്ന പരിപാടി വൈകുന്നേരം മൂന്നിന് ആരംഭിക്കും. ഇഫ്താറിന് മുമ്പ് പ്രമുഖ പണ്ഡിതരുടെ ക്ലാസുകൾ നടക്കും. പരിപാടിയിൽ മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ എ.കെ. അശ്റഫ് ഹാജി അധ്യക്ഷതവഹിച്ചു. പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ടി.സി. സിറാജ്, കെ.എച്ച്. ഫാറൂഖ്, അയ്യൂബ് ഹസനി, മുനീർ ഹെബ്ബാൾ, താഹിർ മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു. കെ.കെ. ജുനൈദ് സ്വാഗതവും സലീം മിന്റ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

