Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസമസ്ത 100ാം വാര്‍ഷികം:...

സമസ്ത 100ാം വാര്‍ഷികം: മഹല്ലുകളിൽ പതാകദിനം ആചരിച്ചു

text_fields
bookmark_border
samasta anniversary
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ് ടി.​സി. സി​റാ​ജ്

നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ഈ ​മാ​സം 28ന് ​ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക ഉ​ദ്ഘാ​ട​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം പ​താ​ക​ദി​നം ആ​ച​രി​ച്ചു.

മ​ഹ​ല്ലു​ക​ള്‍, മ​ദ്‌​റ​സ​ക​ള്‍, യൂ​നി​റ്റ് ത​ല​ങ്ങ​ളി​ല്‍ ന​ട​ന്ന പ​താ​ക​ദി​ന​ത്തി​ന് ഖാ​ദി, ഖ​ത്തീ​ബ്, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍, സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍കി. വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം മ​ഹ​ല്ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന കൂ​ട്ട പ്രാ​ർ​ഥ​ന​യി​ൽ ആ​യി​ര​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യി.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ് ന​ട​ന്നു. ജെ.​സി ന​ഗ​റി​ലെ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​ദ്ദീ​ഖ് ത​ങ്ങ​ൾ, പി.​എം. ല​ത്തീ​ഫ് ഹാ​ജി, അ​ശ്റ​ഫ് ഹാ​ജി, കെ.​എ​ച്ച്. ഫാ​റൂ​ഖ്, കെ.​പി. ശം​സു​ദ്ദീ​ൻ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, താ​ഹി​ർ മി​സ്ബാ​ഹി, റി​യാ​സ് മ​ഡി​വാ​ള, നാ​സ​ർ ഫൈ​സി, സ​ജ്നാ​സ് കൂ​ടാ​ളി, നാ​സ​ർ ബ​ന​ശ​ങ്ക​രി, സു​ബൈ​ർ കാ​യ​ക്കൊ​ടി, മ​ശ്ഹൂ​ദ് രാ​മ​ന്ത​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaAnniversary
News Summary - Samasta 100th Anniversary- ​​Flag Day observed in Mahals
Next Story