Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കണ്ടെത്തിയ പെ​ട്ടി​ക​ളിൽ പൊ​ടി​യു​പ്പ്; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

text_fields
bookmark_border
salt in boxes
cancel
camera_alt

ശി​വ​മൊ​ഗ്ഗ​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ട​മ​സ്ഥ​രി​ല്ലാ​തെ

ക​ണ്ടെ​ത്തി​യ പെ​ട്ടി​ക​ൾ

മം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ട​മ​സ്ഥ​രി​ല്ലാ​തെ ക​ണ്ടെ​ത്തി​യ പെ​ട്ടി​ക​ൾ ഒ​ടു​വി​ൽ പൊ​ലീ​സ് തു​റ​ന്നു. ര​ണ്ടു പെ​ട്ടി​ക​ളു​ടെ​യും അ​ക​ത്ത് പൊ​ടി​യു​പ്പ് നി​റ​ച്ച പൊ​തി​ക​ളാ​ണെ​ന്നും അ​പ​ക​ട​ക​ര​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ശി​വ​മൊ​ഗ്ഗ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ജി.​കെ. മി​ഥു​ൻ കു​മാ​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പെ​ട്ടി​ക​ൾ തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ക​ന​ത്ത മ​ഴ തു​ട​ർ​ന്ന​തി​നാ​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു​. തി​ങ്ക​ളാ​ഴ്ച 2.40നാ​ണ് ആ​ദ്യ പെ​ട്ടി പൊ​ളി​ച്ച​ത്. ര​ണ്ടാ​മ​ത്തേ​ത് 3.24നും ​തു​റ​ന്നു. ചു​റ്റും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് ജ​ന​ങ്ങ​ൾ അ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞി​രു​ന്നു. ബോം​ബ് സ്ക്വാ​ഡ് ആ​റു മ​ണി​ക്കൂ​ർ നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഫോ​ട​ക​സ്വ​ഭാ​വ​മു​ള്ള വ​സ്തു​ക്ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് എ​സ്.​പി വി​ശ​ദീ​ക​രി​ച്ചു. പെ​ട്ടി​ക​ൾ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. മാ​രു​തി ഓ​മ്നി വാ​നി​ൽ എ​ത്തി​യ​വ​ർ പെ​ട്ടി​ക​ൾ വെ​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ലു​ണ്ട്. ബം​ഗ്ലാ​ദേ​ശ് നി​ർ​മി​ത ചാ​ക്കി​ലാ​ണ് പെ​ട്ടി​ക​ൾ പൊ​തി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationarrestsalt boxes
News Summary - salt in boxes found at railway station Two people are in custody
Next Story