Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ലൂ​ൺ അ​ക്ര​മ​ക്കേ​സ്...

സ​ലൂ​ൺ അ​ക്ര​മ​ക്കേ​സ് പ്ര​തി രാം ​സേ​ന നേ​താ​വി​ന്റെ ഫോ​ണി​ൽ മൃ​ഗ​ബ​ലി ദൃ​ശ്യം

text_fields
bookmark_border
സ​ലൂ​ൺ അ​ക്ര​മ​ക്കേ​സ് പ്ര​തി രാം ​സേ​ന നേ​താ​വി​ന്റെ ഫോ​ണി​ൽ മൃ​ഗ​ബ​ലി ദൃ​ശ്യം
cancel
camera_alt

പ്ര​സാ​ദ് അ​ത്താ​വ​ർ

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മു​ള്ള യൂ​നി​സെ​ക്സ് സ​ലൂ​ണി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാം​സേ​ന നേ​താ​വ് പ്ര​സാ​ദ് അ​ത്താ​വ​റി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് മൃ​ഗ​ബ​ലി​യു​ടെ വി​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ബാ​ർ​കെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ആ​രാ​ധ​നാ​ദൈ​വ​ത്തി​ന് മു​ന്നി​ൽ അ​ഞ്ച് ആ​ടു​ക​ളെ ബ​ലി​യ​ർ​പ്പി​ക്കു​ക​യും ര​ക്തം മു​ഡ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് എ​തി​രെ പ​രാ​തി ന​ൽ​കി​യ സ്നേ​ഹ​മ​യി കൃ​ഷ്ണ​യു​ടെ​യും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഗം​ഗാ​രാ​ജു​വി​ന്റെ​യും ഫോ​ട്ടോ​ക​ളി​ൽ പു​ര​ട്ടു​ക​യും ചെ​യ്യു​ന്ന വി​ഡി​യോ​യാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.

ഇ​രു​വ​രെ​യും ആ​ത്മീ​യ​മാ​യി ശാ​ക്തീ​ക​രി​ക്കാ​നാ​ണ് ബ​ലി ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​ര​മെ​ന്ന് മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ്ര​സാ​ദ് അ​ത്താ​വ​റി​ന്റെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ര​വ​ധി വി​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി. അ​ന​ന്ത് ഭ​ട്ട് ആ​രാ​ണെ​ന്നും എ​വി​ടെ​യാ​ണ് യാ​ഗം ന​ട​ന്ന​തെ​ന്നും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. സം​ഭ​വം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ദ്രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സോ​മ​ശേ​ഖ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി ബാ​ർ​കെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മൃ​ഗ​ബ​ലി ന​ട​ത്തു​ന്ന​തി​ന് അ​ന​ന്ത് ഭ​ട്ടി​ന് പ്ര​സാ​ദ് അ​ത്താ​വ​ർ പ​ണം കൈ​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​സാ​ദ് അ​ത്താ​വ​റി​നും അ​ന​ന്ത് ഭ​ട്ടി​നു​മെ​തി​രെ മ​റ്റൊ​രു എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മം​ഗ​ളൂ​രു​വി​ലെ ക​ളേ​ഴ്സ് യൂ​നി​സെ​ക്‌​സ് സ​ലൂ​ൺ ഈ ​മാ​സം 23ന് ​ഉ​ച്ച​യോ​ടെ​യാ​ണ് രാം ​സേ​ന സം​ഘം അ​ക്ര​മി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ട​മ സു​ധീ​ർ ഷെ​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ബാ​ർ​ക്ക പൊ​ലീ​സ് 14 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSalon attack case
News Summary - Salon attack case
Next Story