ശമ്പള കുടിശ്ശിക: മിന്നൽ പണിമുടക്കുമായി ഇലക്ട്രിക് ബസ് ജീവനക്കാർ
text_fieldsബി.എം.ടി.സി ഇലക്ട്രിക് ബസുകളിലെ ഡ്രൈവർമാർ ശാന്തിനഗർ ഡിപ്പോക്ക് മുന്നിൽ മിന്നൽ പണിമുടക്ക് നടത്തിയപ്പോൾ
ബംഗളൂരു: കുടിശ്ശികയുള്ള വേതനം നൽകണമെന്നാവശ്യപ്പെട്ട് ബി.എം.ടി.സി ഇലക്ട്രിക് ബസുകളിലെ ഡ്രൈവർമാർ ശാന്തിനഗർ ഡിപ്പോക്ക് മുന്നിൽ മിന്നൽ പണിമുടക്ക് നടത്തി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പണിമുടക്ക് ബി.എം.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഉച്ചക്ക് പിൻവലിച്ചു. ശാന്തി നഗർ ഡിപ്പോയിലെ 136 ഇലക്ട്രിക് ബസുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ നിയമിച്ചിട്ടുള്ളത്. കരാറേറ്റെടുത്ത കമ്പനി വേതനം നൽകുന്നതിൽ വീഴ്ച വരുത്തിയതാണ് മിന്നൽ പണിമുടക്കിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മാസം 26,000 രൂപയാണ് വേതനമായി നിശ്ചയിച്ചിരുന്നതെങ്കിലും 18,000 രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തുക കുറച്ചാലും ഇത്രയും വ്യത്യാസം വരില്ലെന്നും ഡ്രൈവർമാർ പറയുന്നു. നേരത്തേ ടാറ്റയുടെ കീഴിലാണ് തങ്ങളെ നിയമിച്ചിട്ടുള്ളതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു കമ്പനിയുടെ പേരാണ് രേഖകളിൽ കാണുന്നതെന്നും അവർ പറയുന്നു. താമസസൗകര്യവും ഉറപ്പ് നൽകിയിരുന്നെങ്കിലും അതും ലഭിക്കുന്നില്ലന്നും ഡ്രൈവർമാർ ആരോപിച്ചു.
അധികാരികൾ തങ്ങളെ പീഡിപ്പിക്കുകയാണ്. ശമ്പളത്തിന്റെ കാര്യം ചോദിക്കുമ്പോൾ കമ്പനി ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മൂന്നു തവണ അധികാരികൾക്ക് കത്ത് നൽകിയതാണ്. ഗവൺമെന്റ് വിഷയത്തിലിടപെടണമെന്നും സ്വകാര്യ കമ്പനികൾക്ക് ടെൻഡർ നൽകുമ്പോൾ സൂക്ഷ്മത പാലിക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. കരാർ മാനദണ്ഡങ്ങൾ പ്രകാരം ബസ് സർവിസ് നടത്തുന്ന കമ്പനിയാണ് ഡ്രൈവർമാരെ നിയമിക്കേണ്ടത്. നവും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

