Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത ആ​ദ​ർ​ശ​ത്തി​ൽ...

സ​മ​സ്ത ആ​ദ​ർ​ശ​ത്തി​ൽ സ​ന്ധി​ ചെ​യ്യാ​ത്ത പ്ര​സ്ഥാ​നം -സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി

text_fields
bookmark_border
സ​മ​സ്ത ആ​ദ​ർ​ശ​ത്തി​ൽ സ​ന്ധി​ ചെ​യ്യാ​ത്ത പ്ര​സ്ഥാ​നം -സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ഹ​ല്ല് നേ​തൃ​സം​ഗ​മ​ത്തി​ൽ സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ആ​ദ​ർ​ശ​ത്തി​ൽ സ​ന്ധി​ചെ​യ്യാ​ത്ത സ​മ​സ്ത പ്ര​സ്ഥാ​നം മാ​ന​വ മൈ​ത്രി​യും മ​ത​മൈ​ത്രി​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​ൻ സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ പ​റ​ഞ്ഞു. സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ഹ​ല്ല് നേ​തൃ​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്വേ​ഷ​ത്തി​ന്‍റെ​യോ വി​ഘ​ട​ന​ത്തി​ന്‍റെ​യോ പാ​ത​യ​ല്ല സ​മ​സ്ത വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും പാ​ത​യാ​ണ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് റേ​ഞ്ച് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​കെ. അ​ശ്റ​ഫ് ഹാ​ജി, അ​യ്യൂ​ബ് ഹ​സ​നി, റ​ഷീ​ദ് മൗ​ല​വി, സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ, ഹു​സൈ​നാ​ർ ഫൈ​സി, ബി​ശ്ർ ഹ​സ​നി, പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, ടി.​സി. സി​റാ​ജ്, കെ.​കെ. സ​ലീം, അ​ബൂ​ബ​ക്ക​ർ ഹാ​ജി, റ​ഹീം ചാ​വ​ശ്ശേ​രി, അ​ബു ഹാ​ജി, നാ​സ​ർ നീ​ല​സ​ന്ദ്ര, അ​ബൂ​ബ​ക്ക​ർ ഹാ​ജി യ​ശ്വ​ന്ത​പു​രം, താ​ഹി​ർ മി​സ്ബാ​ഹി, യൂ​സു​ഫ് മു​ണ്ടെ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും വി.​കെ. നാ​സ​ർ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaSalahuddin Faizi
News Summary - Salahuddin Faizi about samastha
Next Story