ശക്തി പദ്ധതി; യാത്രക്കാർ 200 കോടി കവിഞ്ഞു
text_fieldsബംഗളൂരു: കർണാടക സർക്കാർ നടപ്പിലാക്കിയ അഞ്ച് സൗജന്യ പദ്ധതികളിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ ഇതുവരെ യാത്ര ചെയ്തത് 200 കോടിയിലധികം യാത്രക്കാർ.
കെ.എസ്.ആർ.ടി.സി, കെ.കെ.ആർ.ടി.സി, എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി, ബി.എം.ടി.സി എന്നീ നാല് കോർപറേഷനുകളും ചേർന്ന് 4900 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി നടപ്പിലാക്കി അഞ്ചു മാസത്തിനുള്ളിൽ തന്നെ 100 കോടി യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 64 കോടി യാത്രക്കാരുമായി ബി.എം.ടി.സി ആണ് ഒന്നാമത്. കെ.എസ്.ആർ.ടി.സിയിൽ 61.3 കോടിയും.
ഇതിനായി ഇരു കോർപറേഷനുകളും 842 കോടി, 1844 കോടി രൂപ വീതമാണ് ചെലവഴിച്ചത്. എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി 1213 കോടി ചെലവഴിച്ചു കൊണ്ട് 47.2 കോടി യാത്രക്കാർക്കും കെ.കെ.ആർ.ടി.സി 1000 കോടി ചെലവഴിച്ച് 30 കോടി യാത്രക്കാർക്കും സൗജന്യ യാത്ര അനുവദിച്ചു.

