Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപെ​ൺ​യാ​ത്ര​ക്കാ​യി...

പെ​ൺ​യാ​ത്ര​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ ഇ​നി ‘സ​ഖി ഓ​ട്ടോ’

text_fields
bookmark_border
പെ​ൺ​യാ​ത്ര​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ   ഇ​നി ‘സ​ഖി ഓ​ട്ടോ’
cancel
camera_alt

സ​ഖി ഓ​ട്ടോ

Listen to this Article

ബം​ഗ​ളൂ​രു: വ​നി​ത യാ​ത്രി​ക​ർ​ക്ക് മാ​ത്ര​മാ​യി ബം​ഗ​ളൂ​രു​വി​ൽ ‘സ​ഖി ഓ​ട്ടോ’​ഫെ​ബ്രു​വ​രി 14ന് ​ആ​രം​ഭി​ക്കും. ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തും സ്ത്രീ​ക​ളാ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ലെ പെ​ൺ​യാ​ത്ര സു​ര​ക്ഷി​ത​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റൈ​ഡ്-​ഹെ​യ്‌​ലി​ങ് സേ​വ​ന​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് സം​രം​ഭ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദി​വ​സ​വും രാ​വി​ലെ ആ​റ് മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ സ​ഖി ഓ​ട്ടോ സേ​വ​നം ല​ഭ്യ​മാ​കും. ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചാ​ൽ 24 മ​ണി​ക്കൂ​റാ​ക്കി മാ​റ്റും. ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ 17 പ​രീ​ക്ഷ​ണ ട്രി​പ്പു​ക​ൾ വി​ജ​യ​മാ​യി​രു​ന്നു. മ​റ്റു പ​ല റൈ​ഡ്-​ഹെ​യ്‌​ലി​ങ് സേ​വ​ന​ങ്ങ​ളി​ലും കാ​ണു​ന്ന ‘സ​ർ​ജ് പ്രൈ​സി​ങ്’​സ​ഖി ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​വി​ല്ല. ആ​ദ്യ ര​ണ്ട് കി​ലോ​മീ​റ്റ​റി​ന് 50 രൂ​പ​യാ​ണ് കു​റ​ഞ്ഞ നി​ര​ക്ക്. അ​തി​നു​ശേ​ഷം ഓ​രോ അ​ധി​ക കി​ലോ​മീ​റ്റ​റി​നും 20 രൂ​പ വീ​തം ഈ​ടാ​ക്കും.

ബം​ഗ​ളൂ​രു​വി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ride.sakhiwomen.in എ​ന്ന വെ​ബ് പ്ലാ​റ്റ്‌​ഫോം വ​ഴി​യോ 63619 33364 എ​ന്ന വാ​ട്ട്സ്ആ​പ് ന​മ്പ​റി​ലൂ​ടെ​യോ സ​വാ​രി ബു​ക്ക് ചെ​യ്യാം. ഇ​തി​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു​ങ്ങു​ന്നു​ണ്ട്.

21നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള, മു​ൻ​പ​രി​ച​യ​മു​ള്ള 50 വ​നി​ത ഡ്രൈ​വ​ർ​മാ​രെ സ​ഖി ഓ​ട്ടോ ക​ണ്ടെ​ത്തി. തു​ട​ക്ക​ത്തി​ൽ, ഓ​ട്ട​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ വ​രു​മാ​ന​വും ഡ്രൈ​വ​ർ​മാ​ർ​ക്ക് ല​ഭി​ക്കും. ഭാ​വി​യി​ൽ ക​മീ​ഷ​ൻ അ​ധി​ഷ്ഠി​ത മോ​ഡ​ൽ കൊ​ണ്ടു​വ​ന്നേ​ക്കാ​മെ​ന്നാ​ണ് വി​വ​രം. ട്രാ​ൻ​സ് വ​നി​ത ഡ്രൈ​വ​ർ​മാ​രെ​യും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsautometroGirlsBangalore
News Summary - ‘Sakhi Auto’ in Bangalore for girls
Next Story