സഹചാരി സെന്‍റര്‍ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസഹചാരി സെന്‍റര്‍ സംഘടിപ്പിച്ച സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പില്‍ നിന്ന്
ബംഗളൂരു: സഹചാരി സെന്‍റര്‍ ബാംഗ്ലൂർ നാരായണ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ്. നാഷനൽ ജന. സെക്രട്ടറി അസ്‌ലം ഫൈസി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന സന്ദേശത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്. മാതൃകാപരമായ ഒരു കാൽവെപ്പാണിതെന്ന് ക്യാമ്പ് സന്ദർശിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എ.കെ. അഷ്‌റഫ് ഹാജി, ഡി.സി.സി സെക്രട്ടറി ശകീൽ അഹമ്മദ്, യൂത്ത് കോൺഗ്രസ് പ്രതിനിധി സുകേഷ് ജയനഗർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധന, ഇ.സി.ജി എന്നിവയും ഡോക്ടർമാരുടെ നിർദേശാനുസരണം എക്കോ ചെക്കിങ്ങും തുടർ ചികിത്സകൾക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു. സഹചാരി ചെയർമാൻ സമദ് മൗലവി മാണിയൂർ പ്രാർഥന നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റ് കെ. ജുനൈദ്, ജന. സെക്രട്ടറി കെ.കെ. സലീം, സഹചാരി സെന്‍റര്‍ കൺവീനർ സി.എച്ച്. ഷാജൽ, ജില്ല കോഓഡിനേറ്റർ യാക്കൂബ് സിങ്‌സാന്ദ്ര, കരീം വിദ്യാരണ്യപുര, റഫീഖ് എം.എസ് പാളയ, ശംസുദ്ദീൻ കൂടാളി, നാദിർഷ ജയനഗർ, കബീർ ജയനഗർ, സിറാജ് നീലസാന്ദ്ര, ടി.ടി.കെ. ഈസ, ഷഫീഖ് അൾസൂർ, സിറാജ് കുടക്, ഹാഷിം ബി.ടി.എം, കാദർ ജയനഗർ, അബ്ദുൽ നാഫി, ഷാഫി മടിവാള, സൈഫു ബി.ടി.എം, സഹൽ അത്തോളി, റാഷിദ് ഗൗരീപാളയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

