ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsചന്ദ്രഹാസ് ഷെട്ടി
മംഗളൂരു: ശബരിമല തീർഥാടനത്തിനിടെ ഉള്ളാൾ സോമേശ്വർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടുവിൽ താമസിക്കുന്ന ചന്ദ്രഹാസ് ഷെട്ടിയാണ് (55) മരിച്ചത്. ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽനിന്നുള്ള മറ്റ് അയ്യപ്പ ഭക്തർക്ക് ഒപ്പമാണ് ചന്ദ്രഹാസ് ശബരിമല തീർഥാടനത്തിന് പുറപ്പെട്ടത്. തിങ്കളാഴ്ച എരിമലയിൽനിന്ന് പമ്പയിലേക്ക് വനപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ചന്ദ്രഹാസ് ആദ്യം ബക്രബെയ്ലിലായിരുന്നു താമസം. മിനറൽ വാട്ടർ സപ്ലൈ ബിസിനസുകാരനാണ്. പത്തു വർഷം മുമ്പ് പിലാരുവിൽ വീട് പണിത് അവിടേക്ക് താമസം മാറ്റി. ഭാര്യയും മകളും മകനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

