വ്യാജ പ്രചാരണങ്ങൾ തടയാൻ നിയമം കൊണ്ടുവരും -മുഖ്യമന്ത്രി
text_fieldsഅശോക ജനമന പരിപാടി പുത്തൂർ കൊമ്പെട്ടു ഗ്രൗണ്ടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉടൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പുത്തൂർ കൊമ്പെട്ടു ഗ്രൗണ്ടിൽ ‘അശോക ജനമന 2025’പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനയിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ സിദ്ധരാമയ്യ, എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ സമൂഹം കെട്ടിപ്പടുക്കാൻ ആവശ്യപ്പെട്ടു.
സമ്പാദിക്കുന്ന ആളുകൾ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം മറ്റുള്ളവരുടെ ക്ഷേമത്തിനായി പങ്കിടണം. സമത്വത്തിൽ അധിഷ്ഠിതമായ സമൂഹം നിലനിൽക്കാൻ കഴിയുന്നത് പിന്നാക്ക വിഭാഗങ്ങൾക്ക് പിന്തുണ നൽകുമ്പോഴാണ്. ബസവണ്ണ ഇതിനെ ‘കായക ദാസോഹ’(ജോലി ചെയ്യുക, പങ്കിടുക) എന്ന് വിളിച്ചു.
അസമത്വം നിലനിൽക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ മന്ദിരം തകരാൻ തുടങ്ങുമെന്ന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത് മറന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിമൂന്നാം വാർഷിക ദീപാവലി ആഘോഷത്തിന്റെയും വസ്ത്ര വിതരണത്തിന്റെയും ഭാഗമായി എം.എൽ.എ അശോക് കുമാർ റായിയുടെ നേതൃത്വത്തിൽ റായ് എസ്റ്റേറ്റ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

