‘കാമ്പസുകളിലെ ലഹരി വ്യാപനം തടയാൻ നിയമങ്ങൾ കൊണ്ടുവരണം’
text_fieldsവിസ്ഡം സ്റ്റുഡന്റ്സ് പ്രോഫ്കോണിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: കാമ്പസുകളിലെയും ഹോസ്റ്റലുകളിലെയും ലഹരി വ്യാപനത്തിനെതിരെ പഴുതുകളടച്ച നിയമങ്ങൾ അനിവാര്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. സിന്തറ്റിക് ലഹരിയുടെ ഉറവിടങ്ങൾ തേടിയുള്ള അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മംഗളൂരുവിൽ ഒക്ടോബർ 10, 11, 12 തീയതികളിൽ സംഘടിപ്പിക്കുന്ന പ്രഫഷനൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ ഭാഗമായി നടന്ന നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം ഉദ്ഘാടനം നിർവഹിച്ചു.
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറർ കെ. മുഹമ്മദ് ഷബീബ് അധ്യക്ഷതവഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.പി. സലീം മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എസ്.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഹഫീസ് സ്വലാഹി, സെക്രട്ടറി യാസർ അൽ ഹികമി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ്.കെ അബ്ബാസ്, അസ്ഹർ അബ്ദുറസാഖ്, മുജാഹിദ് അൽ ഹികമി, സംസ്ഥാന സെക്രട്ടറി ജസീൽ മദനി കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
വിദ്യാർഥി സമൂഹത്തിന് ധാർമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക, പ്രഫഷനല്‍ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗത്തെക്കുറിച്ച് ബോധവത്കരിക്കുക, വിദ്യാര്‍ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹികരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്കോണ്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

