Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് റൂട്ട് മാർച്ച് നിയന്ത്രണം; ഗുർമിത്കലിൽ വിലക്കില്ല

text_fields
bookmark_border
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എട്ടുതവണ എം.എൽ.എ ആയ മണ്ഡലമാണിത്
ആർ.എസ്.എസ് റൂട്ട് മാർച്ച് നിയന്ത്രണം; ഗുർമിത്കലിൽ വിലക്കില്ല
cancel
Listen to this Article

ബംഗളൂരു: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം തട്ടകമായ ഗുർമിത്കൽ പട്ടണത്തിൽ ആർ.‌എസ്‌.എസ് റൂട്ട് മാർച്ചിന് അനുമതി. വെള്ളിയാഴ്ച നടക്കുന്ന മാർച്ചിന് പത്ത് നിബന്ധനകളോടെയാണ് യാദ്ഗിർ ജില്ല ഭരണകൂടത്തിന്റെ അനുമതി. ആർ‌.എസ്‌.എസ് ജില്ല പ്രചാര്‍ പ്രമുഖ് ബസപ്പ സഞ്ജനോൾ ഈ മാസം 23ന് അപേക്ഷ നൽകിയിരുന്നു. ഖാർഗെ എട്ടുതവണ എം.എൽ.എ ആയ മണ്ഡലമാണ് ഗുർമിത്കൽ.

സാമ്രാട്ട് സർക്കിൾ, എ.പി.എം.സി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നീ വഴികളിലൂടെ കടന്നുപോകാനാണ് അനുമതി. പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നാശനഷ്ടം സംഭവിച്ചാൽ മുഴുവൻ ചെലവും സംഘാടകർ വഹിക്കണം. നിർദേശിച്ച വഴി കർശനമായി പാലിക്കണം. ഏതെങ്കിലും ജാതി- മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കണം.

റോഡുകൾ തടയരുതെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്നും മാരകായുധങ്ങളോ തോക്കുകളോ കൊണ്ടുപോകരുതെന്നും അനുമതി ഉത്തരവിൽ പറയുന്നു. മതിയായ സുരക്ഷ ക്രമീകരണം പൊലീസ് ഏർപ്പെടുത്തും. ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

ആ​ർ.​എ​സ്.​എ​സ് മാ​ർ​ച്ച്: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ​സ്​​പെ​ൻ​ഷ​ന് സ്റ്റേ

ബം​ഗ​ളൂ​രു: ആ​ർ‌.​എ​സ്‌.​എ​സ് റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഓ​ഫി​സ​ർ പ്ര​വീ​ൺ കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ർ​ണാ​ട​ക അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തു. റാ​യ്ച്ചൂ​ർ ജി​ല്ല​യി​ലെ ലിം​ഗ​സാ​ഗൂ​രി​ൽ ന​ട​ന്ന പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ഒ​ക്ടോ​ബ​ർ 18നാ​യി​രു​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. സ​സ്‌​പെ​ൻ​ഷ​ൻ നി​യ​മ​വി​രു​ദ്ധ​വും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ ട്രൈ​ബ്യൂ​ണ​ലി​ൽ വാ​ദി​ച്ചു. എ​തി​ർ​പ്പ് അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന് സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി കേ​സ് ന​വം​ബ​ർ 14ന് ​പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, ആ​ർ.​എ​സ്.​എ​സ് മാ​ർ​ച്ചി​ൽ പ​​ങ്കെ​ടു​ത്ത​തി​ന് ബി​ദാ​ർ ജി​ല്ല​യി​ൽ ഔ​റാ​ദ് താ​ലൂ​ക്കി​ലെ നാ​ല് അ​ധ്യാ​പ​ക​ർ​ക്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. മ​ഹാ​ദേ​വ്, ഷാ​ലി​വ​ൻ, പ്ര​കാ​ശ്, സ​തീ​ഷ് എ​ന്നീ അ​ധ്യാ​പ​ക​രി​ൽ​നി​ന്നാ​ണ് ഔ​റാ​ദ് ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​നും 13നും ​ഔ​റാ​ദി​ൽ ന​ട​ന്ന മാ​ർ​ച്ചി​ലാ​ണ് അ​ധ്യാ​പ​ക​ർ ആ​ർ.​എ​സ്.​എ​സ് യൂ​നി​ഫോ​മി​ൽ കു​റു​വ​ടി​യേ​ന്തി പ​ങ്കെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ദ​ലി​ത് സേ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS route march restrictions; no ban on Gurmitkal
Next Story