Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി​നി​മ...

സി​നി​മ നി​ർ​മാ​താ​വി​ന്റെ സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ൽ മോഷണം; മൂ​ന്നു​കോ​ടി​യു​ടെ സ്വ​ർ​ണ​വും ആ​റു​ല​ക്ഷം രൂപയും ക​വ​ർ​ന്നു

text_fields
bookmark_border
theft case
cancel

ബം​ഗ​ളൂ​രു: സി​നി​മ നി​ർ​മാ​താ​വി​ന്റെ സ​ഹോ​ദ​ര​ന്റെ ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ വ​ൻ​ക​വ​ർ​ച്ച. മൂ​ന്നു​കോ​ടി രൂ​പ വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ആ​റു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. സ​ൽ​മാ​ൻ ഖാ​ൻ ചി​ത്രം ‘ബ​ജ്റം​ഗി ഭാ​യ്ജാ​ൻ’ സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ റോ​ക്ക്‍ലി​ൻ വെ​ങ്ക​ടേ​ഷി​ന്റെ സ​ഹോ​ദ​ര​നും ബി​സി​ന​സു​കാ​ര​നു​മാ​യ ബി.​എ​ൻ. ബ്ര​മ​രേ​ഷി​ന്റെ മ​ഹാ​ല​ക്ഷ്മി ലേ ​ഔ​ട്ടി​ലെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഒ​ക്ടോ​ബ​ർ 21നാ​ണ് സം​ഭ​വം. ഗ്രീ​സി​ൽ യാ​ത്ര പോ​യ ബ്ര​മ​രേ​ഷും കു​ടും​ബ​വും 29നാ​ണ് മ​ട​ങ്ങി​വ​ന്ന​ത്. ലോ​ക്ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 5.5 കി​ലോ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​താ​യി അ​റി​യു​ന്ന​ത്. ബ്ര​മ​രേ​ഷ് മ​ഹാ​ല​ക്ഷ്മി ലേ ​ഔ​ട്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ആ​റ് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

വീ​ടി​ന്റെ മു​ക​ൾ നി​ല​യി​ലു​ള്ള വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. വീ​ട്ടി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ വി​വ​രം അ​റി​ഞ്ഞി​ല്ല. കു​ടും​ബ​ത്തി​ന്റെ യാ​ത്രാ​വി​വ​ര​ങ്ങ​ള​ട​ക്കം പി​ന്തു​ട​ർ​ന്ന് അ​റി​ഞ്ഞ​വ​രാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ ചോ​ദ്യം ചെ​യ്യാ​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. നി​ർ​മാ​ണ വി​ത​ര​ണ ക​മ്പ​നി​യാ​യ റോ​ക്ക്‍ലി​ൻ എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ ഉ​ട​മ​യാ​ണ് റോ​ക്ക്‍ലി​ൻ വെ​ങ്ക​ടേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftTheft NewsFilm Producer
News Summary - Rs. 3 Crore Worth of Gold Stolen from Bengaluru Residence of 'Bajrangi Bhaijaan' Co-Producer's Brother
Next Story