റൂഹാനി ഇജ്തിമാഅ്: കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsറൂഹാനി ഇജ്തിമാഇന് മുന്നോടിയായുള്ള ജനകീയ കൺവെൻഷനിൽ ഇബ്രാഹിം സഖാഫി പയോട്ട സംസാരിക്കുന്നു
ബംഗളൂരു: മുസ്ലിം ജമാഅത്തിെൻറ കീഴിൽ റമദാൻ 21ാം രാവിൽ ശിവാജി നഗർ ഖുദൂസാബ് ഈദ്ഗാഹ് മൈതാനിയിൽ നടക്കുന്ന റൂഹാനി ഇജ്തിമാഅ് ആത്മീയ സമ്മേളനത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു.
പരിപാടിയോടനുബന്ധിച്ച് വിപുലമായ ഇഫ്താർ മീറ്റ്, കുടുംബ സംഗമം, സ്റ്റുഡൻസ് സ്പിരിച്വൽ ഗാല, കാമ്പസ് ഇഫ്താറുകൾ, ഐ.പി.എഫ് സ്പിരിച്വൽ സമ്മിറ്റ്, അത്താഴ വിരുന്നുകൾ തുടങ്ങിയ നടത്തും.
ഇതുമായി ബന്ധപ്പെട്ട് അൾസൂർ മർക്കിൻസ് ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷനിൽ പ്രോഗ്രാം അഡീഷനൽ കൺവീനർ ജാഫർ നൂറാനി അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ സഅദി പീനിയ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി പയോട്ട വിഭവസമാഹരണത്തിന്ന് നേതൃത്വം നൽകി. കൺവീനർ അബ്ദുറഹിമാൻ ഹാജി വിഷയാവതരണം നടത്തി. ഷൗക്കത്തലി തങ്ങൾ, മുജീബ് സഖാഫി, ഹുസെൻ സഖാഫി തേഞ്ഞിപ്പലം, അബ്ബാസ് നിസാമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

