ഗഗനചുക്കിയിലും ബാരാചുക്കിയിലും റോപ് വേ വരുന്നു
text_fieldsബംഗളൂരു: കാവേരി നദിയിലെ വെള്ളച്ചാട്ടങ്ങളായ ഗഗനചുക്കിയിലും ബാരാചുക്കിയിലും റോപ് വേ പദ്ധതി വരുന്നു. മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗഗനചുക്കിയെയും ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാരാചുക്കിയെയും ബന്ധിപ്പിക്കുന്നതാവും റോപ് വേ പദ്ധതി.
ഭൂമിശാസ്ത്രപരമായി ഇരു ജില്ലകളിലാണെങ്കിലും ഇരു വെള്ളച്ചാട്ടങ്ങളും തമ്മിൽ ഏതാനും കിലോമീറ്റർ ദൂരമേയുള്ളൂ. റോപ് വേ പദ്ധതി സർക്കാർ നേരിട്ട് നടപ്പാക്കണോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നടപ്പാക്കണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

