‘വേരുകൾ ചിറകുകള്’ സഹവാസ ക്യാമ്പ് സമാപിച്ചു
text_fieldsമലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിച്ച ‘വേരുകൾ ചിറകുകള്’ ത്രിദിന സഹവാസ ക്യാമ്പില്‍നിന്ന്
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിച്ച ‘വേരുകൾ ചിറകുകള്’ എന്ന കുട്ടികളുടെ ത്രിദിന സഹവാസ ക്യാമ്പിന്റെ ഒന്നാംഘട്ടത്തിന് കണ്ണൂർ ഫോക് ലോര്‍ അക്കാദമിയിൽ സമാപനം. ബാവലി പുഴയുടെ ഉത്ഭവത്തിൽനിന്നാരംഭിച്ച യാത്ര കൊട്ടിയൂർ മഹാത്മയം, ആറളം പക്ഷിസങ്കേതം എന്നിവ സന്ദര്‍ശിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. യാത്രക്ക് മുഴുപ്പിലങ്ങാട് കടൽ തീരത്ത് ‘ശാസ്ത്ര’ സ്വീകരണമൊരുക്കി. ഇരിട്ടി ഹൃദയരാമിലെ ഡോ. റിന്‍സി അഗസ്റ്റിന് ‘കൗമാര വെല്ലുവിളികൾ’ എന്ന വിഷയത്തിലും പ്രസംഗപരിശീലകൻ സജീവനും ക്ലാസെടുത്തു.
പഴശ്ശി ഡാം, പെരുമൺ ദുരന്ത സ്മാരകം, മാമനത്തമ്പലം, നിലാമുറ്റം പള്ളി, സെന്റ് ആഞ്ചലോസ് കോട്ട, വള്ളുവൻ കടവ്, പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രം, മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് എന്നിവയും സന്ദർശിച്ചു. ചിറക്കൽ ഫോക്ക് ലോര്‍ അക്കാദമിയിൽ ശാസ്ത്ര പ്രതിഭകളും പ്രവർത്തകരും ചേർന്ന് സ്വീകരണമൊരുക്കി. സബ് ഇൻസ്പെക്ടർ രാജീവ് ലഹരിവിരുദ്ധ മാജിക് പ്രദര്‍ശനം നടത്തി. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു. കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാഷിന്റെ അധ്യക്ഷതയിൽ നടത്തിയ അവലോകനത്തോടെ സമാപിച്ചു. പേരാവൂർ എം.എല്‍.എ അഡ്വ. സണ്ണി ജോസഫ്, ‘ആറളം മുതൽ അറബിക്കടൽ’ വരെ എന്ന പേരില്‍ നടത്തിയ ഒന്നാം ക്യാമ്പിന് ബംഗളൂരുവില്‍ ജീവൻരാജും കണ്ണൂരില്‍ വർഗീസ് വൈദ്യരും നേതൃത്വം കൊടുത്തു. ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കലാണ് ക്യാമ്പിന്റെ സംഘാടകന്‍ ഉഡുപ്പി മുതൽ ഉള്ളാൾവരെയും വയനാട് മുതൽ ബേപ്പൂർ വരെയും നിലമ്പൂരിൽ തുടങ്ങി നിള തീരം വരെയും നടത്താനുദ്ദേശിക്കുന്ന തുടർ ക്യാമ്പുകളുടെ സംഘാടനത്തിനും പങ്കെടുക്കുന്നതിനും ബന്ധപ്പെടാം. വിവരങ്ങള്‍ക്ക് 9739200919.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

