Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരോ​ഹി​ത് ച​ക്ര​തീ​ർ​ഥ...

രോ​ഹി​ത് ച​ക്ര​തീ​ർ​ഥ ഉ​ഡു​പ്പി​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

text_fields
bookmark_border
രോ​ഹി​ത് ച​ക്ര​തീ​ർ​ഥ ഉ​ഡു​പ്പി​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും
cancel

ബം​ഗ​ളൂ​രു: സം​ഘ്പ​രി​വാ​ർ എ​ഴു​ത്തു​കാ​ര​ൻ രോ​ഹി​ത് ച​ക്ര​തീ​ർ​ഥ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ഡു​പ്പി​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രോ​ഹി​തി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ഡു​പ്പി​യി​ലെ നേ​താ​വാ​യ പ്ര​മോ​ദ് മ​ദ്വ​രാ​ജു​മാ​യി ആ​ർ.​എ​സ്.​എ​സ്- ബി.​ജെ.​പി നേ​തൃ​ത്വം സം​സാ​രി​ച്ച​താ​യും അ​റി​യു​ന്നു. ഉ​ഡു​പ്പി സീ​റ്റ് മു​ന്നി​ൽ​ക്ക​ണ്ട് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ബി.​ജെ.​പി​യി​ലേ​ക്കെ​ത്തി​യ നേ​താ​വാ​ണ് പ്ര​മോ​ദ് മ​ദ്വ​രാ​ജ്.

സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട തി​രു​കി​ക്ക​യ​റ്റി​യ​തി​ന്റെ പേ​രി​ൽ ഏ​റെ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ ക​ർ​ണാ​ട​ക പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു രോ​ഹി​ത് ച​ക്ര​തീ​ർ​ഥ. ഉ​ഡു​പ്പി​യി​ൽ രോ​ഹി​ത് ച​ക്ര​തീ​ർ​ഥ​യു​ടെ വി​ജ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്ര​മോ​ദ് മ​ദ്വ​രാ​ജി​നോ​ട് പാ​ർ​ട്ടി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​റി​യു​ന്നു. നി​ല​വി​ൽ ബി.​ജെ.​പി​യു​ടെ ര​ഘു​പ​തി ഭ​ട്ട് ആ​ണ് ഉ​ഡു​പ്പി എം.​എ​ൽ.​എ. പ്ര​മോ​ദ് മ​ദ്വ​രാ​ജ് ബി.​ജെ.​പി​യി​ൽ​ ചേ​ർ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ന് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത ഉ​ഡു​പ്പി, സു​ര​ക്ഷി​ത​മ​ണ്ഡ​ല​മാ​യാ​ണ് ബി.​ജെ.​പി ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP candidateUdupiRohit Chakratheertha
News Summary - Rohit Chakratheertha may be the BJP candidate in Udupi
Next Story