രോഹിണി സിന്ധൂരി ഗസറ്റീർ ചീഫ് എഡിറ്റർ
text_fieldsരോഹിണി സിന്ധൂരി
ബംഗളൂരു: ഐ.എ.എസ് ഓഫിസർ രോഹിണി സിന്ധൂരിക്ക് ഒടുവിൽ സർക്കാർ വകുപ്പ് നൽകി. കർണാടക ഗസറ്റീർ വകുപ്പിൽ ചീഫ് എഡിറ്ററായാണ് പുതിയ നിയമനം. ഏഴു മാസമായി രോഹിണിക്ക് ചുമതലയൊന്നും നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും രോഹിണിയടക്കം അഞ്ച് ഐ.എ.എസുകാരുടെ നിയമനത്തിനും സർക്കാർ ഉത്തരവിറക്കി.
കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡി. രൂപയും രോഹിണി സിന്ധൂരിയും തമ്മിൽ പരസ്യമായ പോര് നടന്നത് സർക്കാറിനെ വിഷമഘട്ടത്തിലാക്കിയിരുന്നു. ഇതിനു ശേഷം രോഹിണിക്ക് ഒരു വകുപ്പിന്റെയും ചുമതല നൽകാതെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു.

