മൈസൂരു മൃഗശാല, കാരാഞ്ചി തടാക സമീപ പാതകൾ ഇനി നിശ്ശബ്ദ മേഖല
text_fieldsമൈസൂരു മൃഗശാല പരിസരം
ബംഗളൂരൂ: വിഖ്യാത വിനോദസഞ്ചാര കേന്ദ്രമായ മൈസൂരു മൃഗശാല (ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ), അപൂർവയിനം പക്ഷികളുടെ സങ്കേതമായ കാരാഞ്ചി തടാകം പാർക്ക് എന്നിവക്ക് ചുറ്റുമുള്ള പാതകൾ നിശ്ശബ്ദത പാലിക്കേണ്ട മേഖലയായി പ്രഖ്യാപിച്ചു. മൃഗശാല ഡയറക്ടർ അജിത് കുൽക്കർണിയുടെ നിർദേശം പരിഗണിച്ച് മൈസൂരു സി റ്റി പൊലീസ് കമീഷണർ രമേശ് ബനോത്ത് നിശ്ശബ്ദത പാലിക്കേണ്ട പാതകൾ നിർണയിച്ച് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് എം.ജി റോഡുകൾ, ശാലിവാഹന റോഡ്, ലോക്രാഞ്ജൻ റോഡ്, ടാങ്ക് ബണ്ട് റോഡ് എന്നിവിടങ്ങളിലാണ് ശബ്ദ നിയന്ത്രണം.
ഈ പാതകളിൽ വാഹനങ്ങൾ ഇനിമുതൽ ഹോണടിക്കാനോ ശബ്ദമലിനീകരണമുണ്ടാവും
വിധം ഓടിക്കാനോ പാടില്ല. സുവോളജിക്കൽ ഗാർഡനിൽ കഴിയുന്ന വിവിധ വിഭാഗങ്ങളിലെ ആയിരത്തിലേറെ മൃഗങ്ങളുടെ സ്വൈര്യത്തിനായാണ് പുതിയ തീരുമാനം. ഉച്ചഭാഷിണി ഉപയോഗം, പടക്കം പൊട്ടിക്കൽ, കഠോര ശബ്ദം പുറത്തുവിടുന്ന നിർമാണ പ്രവൃത്തികൾ എന്നിവക്കും നിയന്ത്രണം ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

