Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ മലയാളി കുടുംബത്തെ ആക്രമിച്ചവർ സ്ഥി​രം സ​മാ​ന ആ​ക്ര​മ​ണം നടത്തുന്നവ​രെ​ന്ന്; ആ​ഗ​സ്റ്റി​ൽ മറ്റൊരു കുടുംബത്തെ ആക്രമിച്ച ദൃശ്യം പുറത്ത്

text_fields
bookmark_border
Road rage in Bengaluru
cancel
camera_alt

ബുധനാഴ്ച ക​സ​വ​ന​ഹ​ള്ളി​യി​ലെ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി, സ​ർ​ജാ​പു​ര​യി​ൽ ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി

ബം​ഗ​ളൂ​രു: ക​സ​വ​ന​ഹ​ള്ളി ചൂ​ഢ​സാ​ന്ദ്ര​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ മേ​ഖ​ല​യി​ൽ സ​മാ​ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മു​മ്പും ഉ​ൾ​പ്പെ​ട്ട​വ​രെ​ന്ന് സം​ശ​യം. സം​ഭ​വം ന​ട​ന്ന​തി​ന് പി​ന്നാ​ലെ രാ​ത്രി 11.40 ഓ​ടെ അ​നൂ​പ് ത​ന്റെ എ​ക്സ് അ​ക്കൗ​ണ്ടി​ൽ സൗ​ത്ത് ഡി.​സി.​പി​യെ​യും ബെ​ല​ന്തൂ​ർ പൊ​ലീ​സി​നെ​യും ടാ​ഗ് ചെ​യ്ത് ആ​ക്ര​മ​ണ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും സ​ഹി​തം പോ​സ്റ്റി​ട്ടി​രു​ന്നു.

ഈ ​പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത ഈ​സ്റ്റ് ബം​ഗ​ളൂ​രു സി​റ്റി​സ​ൺ​സ് മൂ​വ്മെ​ന്റ്, ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ സ​ർ​ജാ​പു​ര റോ​ഡി​ൽ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​നു​നേ​രെ സ​മാ​ന രീ​തി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യും ക​സ​വ​ന​ഹ​ള്ളി​യി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ന്റെ കാ​ർ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യും ഒ​ന്നാ​ണെ​ന്ന സം​ശ​യം ഉ​ന്ന​യി​ച്ചു. സ​ർ​ജാ​പു​ര റോ​ഡി​ലെ ആ​ക്ര​മ​ണ​ത്തി​ന്റെ വി​ഡി​യോ​യും ഇ​തോ​ടൊ​പ്പം പ​ങ്കു​വെ​ച്ചു. ഇ​രു സം​ഭ​വ​ങ്ങ​ളു​ടെ​യും വി​ഡി​യോ​ക​ളി​ൽ ഒ​രേ പോ​ലെ​യു​ള്ള​യാ​ളാ​ണു​ള്ള​ത്.

ഇ​രു സം​ഭ​വ​ങ്ങ​ളി​ലെ​യും പ്ര​തി​ക​ൾ ഒ​ന്നാ​ണെ​ങ്കി​ൽ പൊ​ലീ​സി​ന്റെ ന​ട​പ​ടി​ക​ൾ സം​ശ​യ​മു​ന​യി​ലാ​ണെ​ന്ന് സി​റ്റിസ​ൺ​സ് മൂ​വ്മെ​ന്റ് കു​റ്റ​പ്പെ​ടു​ത്തി. ഒ​രു ത​വ​ണ ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​കാ​ത്ത​തു​കൊ​ണ്ടാ​ണ് ന​ടു​റോ​ഡി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം തു​ട​രു​ന്ന​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ബുധനാഴ്ച നഗരത്തിൽ കാറിൽ സഞ്ചരിക്കവെ നടുറോഡിൽ ആക്രമിക്കപ്പെട്ടത്. അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു. അമൃത കോളജിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കൾ സെലസ്റ്റെ (11), മകൻ സ്റ്റിവ് (അഞ്ച്) എന്നിവരുമായി ഷോപ്പിങ് നടത്തി മടങ്ങവെ താമസസ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെയാണ് അക്രമം അരങ്ങേറിയത്.

ചൂഢസാന്ദ്രയിലെ മെയിൻ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞപ്പോൾ ബൈക്കിൽ പിന്നാലെയെത്തിയ രണ്ടുപേർ മുന്നിലുണ്ടായിരുന്ന ബലേനോ കാർ തടഞ്ഞുനിർത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ തയാറായില്ല. അക്രമികൾ കല്ലെടുക്കാൻ കുനിഞ്ഞപ്പോൾ ബലേനോ കാർ അതിവേഗം ഓടിച്ചു രക്ഷപ്പെട്ടു. ഇതോടെ കല്ലുമായി അക്രമികൾ പിന്നിലുണ്ടായിരുന്ന അനൂപിന്റെ കാറിനു നേരെ വന്നു. ഇതോടെ അപകടം മണത്ത അനൂപ് ഭാര്യയോട് മൊബൈൽ ഫോണിൽ വിഡിയോ പകർത്താൻ നിർദേശിച്ചു. അക്രമികൾ ഡ്രൈവർ സീറ്റിനരികിലെത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ കുടുംബം കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ അക്രമികളിലൊരാൾ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലെറിയുകയായിരുന്നു.

ഗ്ലാസ് കഷണങ്ങൾ തലയിലും ദേഹത്തും തറച്ചാണ് കുഞ്ഞിന് പരിക്കേറ്റത്. കസവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്റ്റീവിന് തലയിൽ മൂന്ന് തുന്നലുണ്ട്. സംഭവസ്ഥലത്ത് വെളിച്ചമുണ്ടായിരുന്നെന്നും അക്രമം നടക്കുമ്പോൾ സമീപത്തെ കടയിലുള്ളവരടക്കം നാട്ടുകാർ നോക്കിനിൽക്കുകയായിരുന്നെന്നും അനൂപ് പറഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് സംഭവസ്ഥലത്തെത്തി. അനൂപിന്റെയും ഭാര്യ ജിസിന്റെയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. ഒളിവിൽ പോയ രണ്ടാമനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Road rage in Bengaluru, Man attacks family in car, hurts 5 year old
Next Story