Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു-​മൈ​സൂ​രു...

ബം​ഗ​ളൂ​രു-​മൈ​സൂ​രു പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു പേ​ർ മ​രി​ച്ചു

text_fields
bookmark_border
ബം​ഗ​ളൂ​രു-​മൈ​സൂ​രു പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു പേ​ർ മ​രി​ച്ചു
cancel
camera_alt

മൂ​ന്നു ജീ​വ​നെ​ടു​ത്ത ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ പാ​ത​യി​ലെ വാ​ഹ​നാ​പ​ക​ടം

ബം​ഗ​ളൂ​രു: മൈ​സൂ​രു-​ബം​ഗ​ളൂ​രു അ​തി​വേ​ഗ പാ​ത​യി​ൽ ടെ​മ്പോ ട്രാ​വ​ല​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൈ​സൂ​രു ദേ​വ​ല​പു​ര സോ​മേ​ശ്വ​ര​പു​ര​യി​ലെ കെ. ​സോ​മ​ലിം​ഗ​പ്പ (70), ഹു​ൻ​സൂ​ർ ക​രി​മു​ഡ്ഡ​ന​ഹ​ള്ളി​യി​ലെ എം. ​ശി​വ​ലിം​ഗ​പ്പ (66), ധാ​ർ​വാ​ഡി​ലെ എ​ൻ. രാ​ജേ​ശ്വ​രി ദേ​ശാ​യി (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ടെ​മ്പോ ഡ്രൈ​വ​ർ സി. ​പ്ര​സ​ന്ന, യാ​ത്ര​ക്കാ​രാ​യ കെ. ​കു​മാ​ര​സ്വാ​മി, പി. ​നി​തി​ൻ, എ. ​ല​ക്ഷ്മി, സി. ​ചൂ​ഢ​ര​ത്ന, എം. ​ലീ​ലാ​വ​തി, കെ. ​ന​മ്ര​ത എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ് രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്.

അ​ർ​ധ​രാ​ത്രി ഒ​ന്ന​ര​യോ​ടെ ച​ന്ന​പ​ട്ട​ണ​ക്ക​ടു​ത്ത ബൈ​ര​പ​ട്ട​ണ​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഹാ​വേ​രി​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മൈ​സൂ​രു​വി​ലേ​ക്ക് സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ർ അ​മി​ത വേ​ഗ​ത്തി​ൽ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ലോ​റി​ഡ്രൈ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.14 പേ​രാ​ണ് യാ​ത്ര തു​ട​ങ്ങു​മ്പോ​ൾ ടെ​മ്പോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ലു​പേ​ർ കെ​ങ്കേ​രി​യി​ൽ ഇ​റ​ങ്ങി. വേ​ഗം കു​റ​ച്ച് ഓ​ടി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടും ഡ്രൈ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road accidentBangalore-Mysore route
News Summary - Road accident on Bangalore-Mysore route
Next Story