നാലു തീർഥാടകർ വാഹനമിടിച്ച് മരിച്ചു
text_fieldsബംഗളൂരു: കൊപ്പൽ താലൂക്കിലെ കുകനപ്പള്ളിയിലും കുക്കനൂർ താലൂക്കിലെ ബനാപുര ഗ്രാമത്തിലും നടന്ന രണ്ട് അപകടങ്ങളിൽ ഹുളിഗെമ്മ ക്ഷേത്രത്തിലേക്കുള്ള നാലു തീർഥാടകർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.ഗദഗ് ജില്ലയിൽ റോണ താലൂക്കിലെ തല്ലിഹാല ഗ്രാമത്തിൽനിന്നുള്ള അന്നപൂർണ (40), പ്രകാശ് (25), ശരണപ്പ (19) എന്നിവരാണ് കുകനപ്പള്ളിയിൽ മരിച്ചത്.
ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തുന്നതിനിടെ കുകനപ്പള്ളിയിൽ ദേശീയപാത 50ൽ ബംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് ഇടിച്ചാണ് ഇവർ മരിച്ചത്.പരിക്കേറ്റ നാലു ഭക്തരെ കൊപ്പൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്ലികാർജുന മ്യാഗേരി, അടപ്പ ആണ്ടി, സിദ്ധപ്പ ആണ്ടി, കസ്തൂരിയവ്വ മ്യാഗേരി എന്നിവർക്കാണ് പരിക്കേറ്റത്.
കൊപ്പൽ പൊലീസ് സൂപ്രണ്ട് ഡോ. റാം അരസിദ്ദി അപകട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മുനീറാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവർ സന്തോഷിനെ അറസ്റ്റ് ചെയ്തു.കുക്കനൂർ താലൂക്കിൽ ദേശീയപാത 63ൽ കാൽനടയായി തീർഥാടനം നടത്തുകയായിരുന്ന വീരേഷ് ആണ് (49) ബൈക്ക് ഇടിച്ച് മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

