Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലു​ലു ഗ്ലോ​ബ​ൽ മാ​ളി​ൽ...

ലു​ലു ഗ്ലോ​ബ​ൽ മാ​ളി​ൽ വൈ​ദ്യു​തി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​മാ​യി റി​ബോ​ൾ​ട്ട്​

text_fields
bookmark_border
ലു​ലു ഗ്ലോ​ബ​ൽ മാ​ളി​ൽ വൈ​ദ്യു​തി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​മാ​യി റി​ബോ​ൾ​ട്ട്​
cancel
camera_alt

ലു​ലു ഗ്ലോ​ബ​ൽ മാ​ളി​ലെ വൈ​ദ്യു​തി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ

ബം​ഗ​ളൂ​രു: രാ​ജാ​ജി ന​ഗ​റി​ലെ ലു​ലു ഗ്ലോ​ബ​ൽ മാ​ളി​ൽ വൈ​ദ്യു​തി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​മാ​യി റി​ബോ​ൾ​ട്ട്. രാ​ജ്യ​ത്ത്​ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ​വ​രു​ന്ന വ​ൻ മു​ന്നേ​റ്റം മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​ദ്യു​തി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മാ​ത്രം രാ​ജ്യ​ത്ത്​ 120,660 വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ വി​റ്റ​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ 5350 ഫോ​ർ​വീ​ല​റു​ക​ളും 76400 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​ണ്. 185 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ വൈ​ദ്യു​തി വാ​ഹ​ന വി​പ​ണ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ ഏ​ഴാ​മ​ത്തെ പ​ബ്ലി​ക്​ ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നാ​ണ്​ ഗ്ലോ​ബ​ൽ മാ​ളി​ൽ ആ​രം​ഭി​ച്ച​തെ​ന്നും അ​പാ​ർ​ട്​​മെൻറു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും സ്വ​കാ​ര്യ-​അ​ർ​ധ സ്വ​കാ​ര്യ സീ​രി​സി​ൽ 15 ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ഇ​തു​വ​രെ സ്​​ഥാ​പി​ച്ച​താ​യും റി​ബോ​ൾ​ട്ട്​ സ​ഹ സ്​​ഥാ​പ​ക​ൻ സു​നി​ൽ പ്ര​ഭാ​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric charging stationribolt
News Summary - RiBolt with electric charging station at Lulu Global Mall
Next Story