കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ
text_fieldsബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ ലോകായുക്ത പൊലീസിന്റെ പിടിയിലായി. സഞ്ജയ്നഗറിലെ നാഗഷെട്ടിഹള്ളി 19ാം വാർഡിലെ റവന്യൂ ഇൻസ്പെക്ടർ വസന്ത്കുമാറാണ് ഭൂപസാന്ദ്രയിലെ വീട്ടിൽവെച്ച് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. എച്ച്.വി. സുബ്രമണി എന്നയാളുടെ പരാതിയിലാണ് നടപടി. ഇ-ഘാട്ട പോർട്ടലിൽ ഭൂമിയുടെ രേഖകൾ അപ്ലോഡ് ചെയ്യുന്നതിന് ഇയാളോട് ഉദ്യോഗസ്ഥൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സുബ്രമണി ലോകായുക്ത പൊലീസിൽ പരാതി നൽകി. കൈക്കൂലി വാങ്ങുമ്പോൾ വസന്ത്കുമാറിനെ പൊലീസ് ഉദ്യോഗസ്ഥനായ ബി. അശോകിന്റെ മേൽനോട്ടത്തിൽ അറസ്റ്റ് ചെയ്തു. കൈക്കൂലി തടയൽ നിയമപ്രകാരമായിരുന്നു നടപടി.

