റെസിഡൻഷ്യൽ സയൻസ് എക്സിബിഷൻ
text_fieldsവിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും ജെനെക്സ് യൂട്ടിലിറ്റി
മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ജലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റിൽ
നടത്തിയ ശാസ്ത്രപ്രദർശനത്തിൽനിന്ന്
ബംഗളൂരു: വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും (വി.ഐ.ടി.എം) ജെനെക്സ് യൂട്ടിലിറ്റി മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ജലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റിൽ ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും നടത്തി.
റെസിഡൻഷ്യൽ കോംപ്ലക്സിൽ വി.ഐ.ടി.എം ആദ്യമായാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് ശാസ്ത്രത്തെ പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കാളികളായി. എജുക്കേഷൻ ഓഫിസർ ആർ. ഭാരദൻ, സയൻസ് കമ്യൂണിക്കേറ്റർമാരായ ആർ. വിശ്വേശ്വര ആദിഗ, കെ.എൻ. രമേശ, സഞ്ജന ആനന്ദ് എന്നിവരടങ്ങിയ വി.ഐ.ടി.എം ടീം വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, ഇന്ററാക്ടിവ് മോഡലുകൾ എന്നിവ അവതരിപ്പിച്ചു.
ഫിസിക്സിൽനിന്ന് കെമിസ്ട്രി വരെ വ്യാപിക്കുന്ന പരീക്ഷണങ്ങൾ കാഴ്ചക്കാർക്ക് കൗതുകമായി. ഉയർന്ന ശേഷിയുള്ള ടെലിസ്കോപ് ഉപയോഗിച്ച് ഗ്രഹങ്ങളും മറ്റ് ആകാശനിരീക്ഷണ അത്ഭുതങ്ങളും നേരിട്ട് കാണാൻ കഴിഞ്ഞു.
വി.ഐ.ടി.എം ഡയറക്ടർ സാജു ഭാസ്കരൻ, ജെനെക്സ് യൂട്ടിലിറ്റി മാനേജ്മെന്റ് മാനേജിങ് ഡയറക്ടർ ജീവൻ കെ. രാജ് എന്നിവർ നേതൃത്വം നൽകി. കൂടുതൽ റെസിഡൻഷ്യൽ സയൻസ് എക്സിബിഷൻ സംയുക്തമായി സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

