Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറി​പ്പ​ബ്ലി​ക് ദി​ന...

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നു​ള്ള ക​ർ​ണാ​ട​ക​യു​ടെ നി​ശ്ച​ല​ദൃ​ശ്യം കേ​ന്ദ്രം ത​ള്ളി

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നു​ള്ള ക​ർ​ണാ​ട​ക​യു​ടെ നി​ശ്ച​ല​ദൃ​ശ്യം കേ​ന്ദ്രം ത​ള്ളി
cancel
camera_alt

ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ക​ർ​ണാ​ട​ക അ​വ​ത​രി​പ്പി​ച്ച നി​ശ്ച​ല​ദൃ​ശ്യം

ബം​ഗ​ളൂ​രു: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നാ​യു​ള്ള ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യ ആ​ശ​യ​ങ്ങ​ൾ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി പാ​ന​ൽ ത​ള്ളി. ഇ​ത്ത​വ​ണ നാ​ല് ആ​ശ​യ​ങ്ങ​ളാ​ണ് നി​ശ്ച​ല​ദൃ​ശ്യ​ത്തി​നാ​യി സം​സ്ഥാ​ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ബ്രാ​ൻ​ഡ് ബം​ഗ​ളൂ​രു, ന​ൽ​വാ​ഡി കൃ​ഷ്ണ​രാ​ജ വ​ഡി​യാ​ർ, കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ര​ണ്ടാം ടെ​ർ​മി​ന​ൽ, ബം​ഗ​ളൂ​രു അ​ന്ന​മ്മ ദേ​വി ക്ഷേ​ത്രം എ​ന്നി​വ​യാ​യി​രു​ന്നു അ​വ.

എ​ന്നാ​ൽ, നാ​ലും ത​ള്ളി. ക​ഴി​ഞ്ഞ 14 വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ക​ർ​ണാ​ട​ക റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ നി​ശ്ച​ല​ദൃ​ശ്യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഈ ​നേ​ട്ടം കൈ​വ​രി​ച്ച ഏ​ക സം​സ്ഥാ​ന​വും ക​ർ​ണാ​ട​ക​യാ​ണ്. 2023 ജ​നു​വ​രി 26ന് ​ന​ട​ന്ന പ​രേ​ഡി​ൽ വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തെ സൂ​ചി​പ്പി​ച്ച് ‘നാ​രി ശ​ക്തി’​എ​ന്ന ആ​ശ​യ​മാ​ണ് ക​ർ​ണാ​ട​ക അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​തി​രോ​ധ വ​കു​പ്പ് നി​ശ്ച​യി​ക്കു​ന്ന പാ​ന​ലി​ൽ ക​ല, സം​സ്കാ​രം, സം​ഗീ​തം, ശി​ൽ​പ​ക​ല, ചി​ത്ര​ക​ല, വാ​സ്തു​ശി​ൽ​പം, കോ​റി​യോ​ഗ്ര​ഫി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണു​ണ്ടാ​വു​ക. ഇ​വ​രാ​ണ് നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ​ക്ക് അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day Parade of Karnataka
News Summary - Republic Day Parade of Karnataka
Next Story