റിപ്പബ്ലിക് ദിനാഘോഷവും കുടുംബസംഗമവും
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷവും സൗഹൃദ സംഗമവും പരിപാടിയില്‍ റിട്ട. സൈനികനും എഴുത്തുകാരനുമായ തങ്കച്ചൻ
പന്തളം സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷവും സൗഹൃദ സംഗമവും നടത്തി. റിട്ട. സൈനികനും എഴുത്തുകാരനുമായ തങ്കച്ചൻ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ, മതേതര മൂല്യങ്ങൾ സമന്വയിപ്പിച്ച് മനുഷ്യർക്കു വേണ്ടി മനുഷ്യർ നിർമിച്ച മാനവികതയുടെ മഹാ സന്ദേശമായ ഭരണഘടനയിലൂടെ പൂർണ സ്വാതന്ത്ര്യമുറപ്പിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ സമ്പൂർണ സ്വാതന്ത്ര്യ വിളംബര ദിനമാണ് റിപ്പബ്ലിക് ഡേയെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ആർ.വി. പിള്ള കർണാടക ഗവൺമെന്റിന്റെ കീഴിലുള്ള കന്നട അഭിവൃദ്ധി പ്രാധികാരയുടെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെന്ററിലെ കന്നട പഠന ക്ലാസിലെ അധ്യാപകരായ കല്പന പ്രദീപ്, ത്രിവേണി ശ്രീനിവാസമൂർത്തി എന്നിവരെ ആദരിച്ചു. കുടുംബാംഗങ്ങളുടെ നൃത്തം, ഉപകരണസംഗീതം, കവിതാലാപനം, ഗാനാവിഷ്കാരം, മലയാള കലാഭവൻ അവതരിപ്പിച്ച സ്കിറ്റ്, പള്ളിയോടം ബീറ്റ്സ് അവതരിപ്പിച്ച നാടൻപാട്ട് എന്നിവ നടന്നു. കൺവീനർ കെ.വി. രാധാകൃഷ്ണന്, ശ്രീകണ്ഠൻ നായര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേർന്ന് സമ്മാനദാനം നിര്‍വഹിച്ചു. സെക്രട്ടറി പി.പി. പ്രദീപ് സ്വാഗതവും ട്രഷറർ എ.കെ. രാജൻ നന്ദിയും അറിയിച്ചു. രേവതി, പൊന്നമ്മ ദാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

