റിപ്പബ്ലിക് ദിനാഘോഷവും ബാഡ്മിന്റൺ ടൂർണമെന്റും
text_fieldsകെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെ നേതൃത്ത്വത്തിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ
ബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയൂവിന്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ചു. ദേശീയപതാക ഉയർത്തിയ ശേഷം, സർജാപുര കരയോഗം സെക്രട്ടറി ജയശങ്കർ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ മുരളി കൊറോത്ത് സ്വാഗതം പറഞ്ഞു. വിവിധ ഗ്രൂപ്പുകളായാണ് ബാഡ്മിന്റൺ മത്സരം നടത്തിയത്. ജോ. ട്രഷറർ ദിനേഷ് കർത്ത, ശങ്കർ, മണികണ്ഠൻ, വിനോദ്, സദാശിവൻ തുടങ്ങിയവർ നേതൃത്വം നൽകി. ദിനേഷ് കർത്ത നന്ദി പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി ദേവന, നിവേദ്, നന്ദഗോപൻ, ബിജീഷ്, അനിൽ മേനോൻ എന്നിവർ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

