കൊഗിലു ലേഔട്ടിലെ ഫക്കീർ കോളനിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsകൊഗിലു ലേഔട്ടിലെ ഫക്കീർ കോളനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന്
ബംഗളൂരു: കൊഗിലു ലേഔട്ടിലെ ഫക്കീർ കോളനിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദുഡിയ ജനത വേദി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ), ഗമന മഹിള സമൂഹം, ജനവാദി മഹിള സംഘടന, കർണാടക ജനശക്തി, മൂവ്മെന്റ് ഫോർ ജെൻഡർ ആൻഡ് സെക്ഷ്വൽ പ്ലൂരലിസം (എം.ജി.എസ്.പി), നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എന്‍.എഫ്.ഐ.ഡബ്ല്യു), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ), സ്ലം ജനത സംഘടന, സ്ലം മഹിള സംഘടന, കർണാടക സ്റ്റേറ്റ് ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ വർക്കേഴ്സ് യൂനിയൻ, സ്ലം ജഗത്തു തുടങ്ങി നിരവധി പുരോഗമന സംഘടനകളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഫക്കീർ കോളനി നിവാസിയായ ബി. ഖാദർ, എന്‍.എഫ്.ഐ.ഡബ്ല്യു അംഗം ജ്യോതി എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. അദാനിക്ക് ഒരേക്കര്‍ ഭൂമി ഒരു രൂപക്ക് നല്കുമ്പോള് ജനിച്ചുവളര്‍ന്ന സ്ഥലം പാവപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നും എല്ലാവര്ക്കും ഭൂമി ലഭിക്കും വരെ കൂടെ നില്‍ക്കുമെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ജ്യോതി, ഹനുമന്തറാവു ഹവിൽദാർ, ഹസീബ, നിഷ ഗുളൂർ, രാജേഷ്, ബസവരാജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

