Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്റെ മകൻ തിരിച്ചെത്തി'; കുഞ്ഞു പിറന്ന സന്തോഷത്തിൽ രേണുക സ്വാമിയുടെ പിതാവ്

text_fields
bookmark_border
രേണുകാസ്വാമിയെ കന്നഡ സൂപ്പർതാരം ദർശനും സംഘവും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു
Renuka Swamy
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട രേ​ണു​ക സ്വാ​മി

ബം​ഗ​ളൂ​രു: കന്നഡ സൂപ്പർതാരം ദർശനും സംഘവും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആരാധകൻ രേണുകസ്വാമിയുടെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി.

രേണുകസ്വാമി കൊല്ലപ്പെടുമ്പോൾ ഭാര്യ സഹന അഞ്ച് മാസം ഗർഭിണിയായിരുന്നു. കർണാടകയിലെ ചിത്രദുർഗ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സഹനയും കുഞ്ഞും സുഖമായിരിക്കുന്നതായി രേണുക സ്വാമിയുടെ പിതാവ് പറഞ്ഞു.

തന്റെ മകൻ കുഞ്ഞിന്റെ രൂപത്തിൽ തിരിച്ചെത്തി എന്നാണ് രേണുകാസ്വാമിയുടെ പിതാവ് പറഞ്ഞത്. തന്റെ മരുമകളെ സൗജന്യമായി പരിചരിച്ച ഡോക്ടറിനും ആശുപത്രി അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു.

കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്നും അമ്മയും കുഞ്ഞും നന്നായിരിക്കുന്നു എന്നതാണ് പ്രാധാന്യമെന്നും പിതാവ് പറഞ്ഞു.

ചിത്രദുർഗയിൽ നിന്ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദർശനും പവിത്ര ഗൗഡയും മറ്റ് 15 പേരും ജൂൺ 11 നാണ് അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Renuka swamy murder case
Next Story