നടൻ ദർശന് ജാമ്യമില്ല
text_fieldsദർശൻ
ബംഗളൂരു: രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കന്നട നടനുമായ ദർശന്റെ ജാമ്യാപേക്ഷ ബംഗളൂരു സെഷൻസ് കോടതി തള്ളി. കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. കേസില്‍ ജാമ്യാപേക്ഷ സമർപ്പിച്ച പ്രതികളായ രവിശങ്കറിനും ദീപകിനും ജാമ്യം ലഭിച്ചു.
ദർശൻ, പവിത്ര ഗൗഡ, നാഗരാജ്, ലക്ഷ്മണ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ ദർശൻ പരപ്പന അഗ്രഹാര ജയിലില്‍ തന്നെ തുടരും. ഓട്ടോ ഡ്രൈവറായ രേണുക സ്വാമി, നടി പവിത്ര ഗൗഡയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീർത്തികരമായ പരാമർശം നടത്തിയതാണ് കൊലപാതക കാരണം. രേണുക സ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും മറ്റ് പ്രതികളെയും പ്രേരിപ്പിച്ചത് പവിത്രയാണെന്ന് ബംഗളൂരു പൊലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

