രേണുക സ്വാമിയുടെ ഗർഭിണിയായ ഭാര്യക്ക് ജോലി ആവശ്യപ്പെട്ട് രക്ഷിതാക്കൾ
text_fieldsകൊല്ലപ്പെട്ട രേണുക സ്വാമിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വസതിയിൽ
കണ്ടപ്പോൾ
ബംഗളൂരു: കന്നട സൂപ്പർ സ്റ്റാർ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ (33) മാതാപിതാക്കൾ ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു.
പിതാവ് കശിപതി ശിവാന ഗൗഡർ, മാതാവ് രത്നപ്രഭ എന്നിവരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ കൂടിക്കാഴ്ച നടത്തിയത്. രേണുക സ്വാമിയുടെ ഗർഭിണിയായ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം അവർ ഉന്നയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കേസന്വേഷണം തൃപ്തികരമാണെന്ന് രക്ഷിതാക്കൾ അറിയിച്ചതായും ഓഫിസ് അവകാശപ്പെട്ടു. സഹനടി പവിത്ര ഗൗഡ ഒന്നും ദർശൻ രണ്ടും പ്രതികളായ കേസിൽ മൊത്തമുള്ള 15 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

