റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു
text_fieldsബംഗളൂരു: കൊപ്പാൽ ജില്ലയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.
ഗംഗാവതി, ബാണാപുര, മുനീറാബാദ് എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറ്റുന്നത്. ഗംഗാവതി സ്റ്റേഷനെ അഞ്ജനാദ്രി (കിഷ്കിന്ധ) എന്നും ബാണാപുര സ്റ്റേഷനെ മഹാത്മാ ഗാന്ധി സ്റ്റേഷൻ എന്നും മുനീറാബാദ് സ്റ്റേഷനെ ഹുളിഗമ്മ ദേവി റെയിൽവേ സ്റ്റേഷൻ എന്നും പുനർനാമകരണം ചെയ്യാനാണ് ശിപാർശ.
കല്യാണ കർണാടക മേഖലയിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് പേരുമാറ്റമെന്ന് മന്ത്രി എം.ബി. പാട്ടിൽ പറഞ്ഞു. ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

