ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണം
text_fieldsജില്ല മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണം മെഹബൂബ് ബെയ്ഗ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർഥന സദസ്സും നടത്തി. നേതൃ ഗുണം കൊണ്ട് സമുദായത്തെ ദിശ തെറ്റാതെ നയിച്ച നേതാക്കളായിരുന്നു ഇരുവരുമെന്ന് അനുസ്മരിച്ചു.
കെ.ജി ഹള്ളിയിലെ ഹാജി ഖാ സിം ഇസ്ലാമിക് സ്റ്റഡി സെന്റർ മദ്റസയിൽ നടന്ന യോഗത്തിൽ ബാംഗ്ലൂർ ജില്ല മുസ്ലിം ലീഗ് നേതാക്കളും സർവഞ്ജ നഗർ, പുലികേശി നഗർ മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.ജില്ല ലീഗ് നേതാക്കളായ സയ്യിദ് മൗല, മെഹബൂബ് ബെയ്ഗ്, മുസ്തഫ അലി, അബ്ദുറഹിമാൻ, റബിഅത്ത് തങ്ങൾ, ദസ്തഗീർ ബെയ്ഗ്, കെ.കെ. സാജിദ എന്നിവർ സംസാരിച്ചു.

