‘മതബോധമുള്ള തലമുറക്കേ ഉത്തമ സമൂഹസൃഷ്ടിപ്പിൽ പങ്കാളികളാകാനാകൂ’
text_fieldsമദ്റസ പ്രവേശനോത്സവം
ബംഗളൂരു: തിന്മകളുടെ അതിപ്രസരിപ്പ് അതിവേഗം വ്യാപിക്കുന്ന കാലഘട്ടങ്ങളിൽ സന്തുഷ്ട കുടുംബം ഉണ്ടാക്കാനും നല്ല സമൂഹസൃഷ്ടിക്കും മത, ധാർമിക വിദ്യാഭ്യാസങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ബംഗളൂരു ഇസ്ലാഹി സെൻറർ പ്രസിഡൻറ് കെ.വി. ബഷീർ അഭിപ്രായപ്പെട്ടു.
25 വർഷമായി ബംഗളൂരു ശിവാജി നഗർ സലഫി മസ്ജിദിൽ നടക്കുന്ന മദ്റസ പ്രവേശന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സെൻറർ സെക്രട്ടറി മഹമൂദ് സിറ്റി അധ്യക്ഷത വഹിച്ചു. നിസാം ആര്.ടി നഗർ, ജമീഷ് നിലമ്പൂർ, പ്രധാനാധ്യാപകൻ നിസാർ സ്വലാഹി എന്നിവർ സംസാരിച്ചു.
കുട്ടികളുമായി അമീർ ഒറ്റപ്പാലം തേന്മൊഴി അവതരിപ്പിച്ചു. ഫാഹിസ് ഹികമി, സൽമാൻ സ്വലാഹി, ഫിറോസ് സ്വലാഹി എന്നിവർ നേതൃത്വം നൽകി. ശനി, ഞായർ ദിവസങ്ങളിലാണ് മദ്റസ പ്രവർത്തിക്കുന്നത്. ശനിയാഴ്ച ഉച്ച മൂന്നു മുതൽ ഏഴു വരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നുവരെയുമാണ് സമയം.കൂടുതൽ വിവരങ്ങൾക്ക് 99000 01339 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

