‘മതം മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കുന്നു’- ഡോ. എൻ.എ. മുഹമ്മദ്
text_fieldsബംഗളൂരു: മതത്തെ തെറ്റിദ്ധരിച്ച് അകറ്റി നിർത്തേണ്ടതല്ലെന്നും മതമാണ് മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കുന്നതെന്നും മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. ഏത് മതമായാലും നന്മയാണ് വിഭാവനം ചെയ്യുന്നത്. മതം പഠിക്കാതെ മതത്തിന്റെ ആളുകളാവുന്നവരിൽ നിന്നാണ് മത വൈരം ഉണ്ടാവുന്നത്. മത പഠനത്തിലൂടെയാണ് മക്കൾക്ക് തിരിച്ചറിവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ മദ്റസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്ന നാല് മദ്റസകളിലായി 400ൽ പരം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ കൂടാളി, ശഹീർ സി.എച്ച്, ഈസ, ആയാസ്, സി.പി. സദഖത്തുല്ലാഹ്, കബീർ, ജയനഗർ ശബീർ ടി.സി, അബ്ദു ആസാദ് നഗർ, അബു ഹാജി തുടങ്ങിയവർ സംസാരിച്ചു. പി.എം. മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ആസാദ് നഗറിൽ നടന്ന ചടങ്ങ് ശാഹിദ് മൗലവിയും ജയനഗറിൽ മുഹമ്മദ് മുസ്ലിയാരും നേതൃത്വം നൽകി. റസാഖ് മൗലവി സ്വാഗതവും സിറാജ് ഹുദവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

