Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാമനഗരയിലെ...

രാമനഗരയിലെ ദുരിതമേഖലയില്‍ കൈത്താങ്ങുമായി മലയാളി സംഘടനകൾ

text_fields
bookmark_border
രാമനഗരയിലെ ദുരിതമേഖലയില്‍ കൈത്താങ്ങുമായി മലയാളി സംഘടനകൾ
cancel

ബംഗളൂരു: കനത്ത മഴയിൽ വെള്ളപ്പൊക്കത്തിൽ ദുരിതം വിതച്ച രാമനഗരയിൽ കാരുണ്യ ഹസ്തവുമായി മലയാളി സംഘടനകളടക്കം രംഗത്ത്. കഴിഞ്ഞദിവസം ഓള്‍ ഇന്ത്യ കെ.എം.സി.സിയുടെയും കർണാടക സംസ്ഥാന മുസ്‍ലിം ലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സഹായമെത്തിച്ച് കുടുംബങ്ങൾക്ക് കൈമാറി.


കനത്ത മഴയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടത്. അർക്കാവതി നദി കരകവിഞ്ഞതാണ് രാമനഗര മേഖലയിൽ ദുരിതം വർധിപ്പിച്ചത്. കൃഷിമേഖല മുഴുവൻ വെള്ളത്തിലായതിനുപുറമെ, താഴ്ന്ന ഭാഗങ്ങളിലെ മുഴുവൻ വീടുകളിലും വെള്ളം കയറി. നിർധനർ തിങ്ങിപ്പാർക്കുന്ന മേഖലകളിലെ സ്ഥിതി ദയനീയമാണ്. അരിയും ധാന്യങ്ങളുമടക്കമുള്ള അടുക്കള വസ്തുക്കളും പായയും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള വീട്ടുസാധനങ്ങളും കുട്ടികളുടെ സ്കൂൾ പുസ്തകങ്ങൾ വരെയും നശിച്ചു. മണ്ണുതേച്ച ചുമർവീടുകൾ പലതും നനഞ്ഞുകുതിർന്ന് അപകടാവസ്ഥയിലായി. പല വീടുകളും താമസയോഗ്യമല്ലാത്തവിധം നശിച്ചു. മഴവെള്ളം ഇറങ്ങിയതിനുശേഷം വീടുകളിൽ അടിഞ്ഞുകൂടിയ ചളി നീക്കാൻപോലും കഴിയാതെ നിസ്സഹായരായ കുടുംബങ്ങൾ പോലുമുണ്ടായിരുന്നെന്ന് പ്രദേശം സന്ദർശിച്ച മലയാളി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

രാമനഗരയിലെ സിയാവുല്ല ബ്ലോക്ക്, ടിപ്പു നഗർ മേഖലയിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. രാമനഗരയിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു.


കഴിഞ്ഞദിവസം എ.ഐ.കെ.എം.സി.സി ബംഗളൂരു സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ പ്രവര്‍ത്തകർ രാമനഗരയിലെത്തി സഹായം കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എഴുന്നൂറോളം ആളുകള്‍ക്ക് മൂന്നുദിവസത്തെ പ്രഭാത ഭക്ഷണം അവർ നൽകി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 250തോളം കുടുംബങ്ങള്‍ക്ക് ബ്ലാങ്കറ്റുകളും തലയണയും ബെഡ്ഷീറ്റുകളും നല്‍കി. മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന അഞ്ഞൂറോളം പേര്‍ക്ക് വസ്ത്രങ്ങളും നല്‍കി.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എം.കെ. നൗഷാദ്, ടി. ഉസ്മാന്‍, അഫ്‌സല്‍ ബിഡദി, ഹൈദരലി, ഷക്കീല്‍, ഫൈറൂസ്, എം.കെ. നൗഷാദ്, റസാഖ്, നാസര്‍, അബ്ദുല്ല മാവള്ളി, മുഹമ്മദ് മാര്‍ത്തഹള്ളി, അഫ്‌സല്‍ ബിഡദി, നൗഷാദ് ബിഡദി, നാസര്‍ ബഷീര്‍ എച്ച്.എസ്.ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബാംഗ്ലൂർ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും രാമനഗര സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. ബംഗളൂരുവിലെ വ്യാപാരി കൂട്ടായ്മയായ ബി.എം.എയുടെ കാരുണ്യകരങ്ങൾ രാമനഗരയിലെ ദുരിതബാധിതരിലേക്കും നീട്ടുമെന്ന് അദ്ദേഹം അറിയിച്ചു. ഹിറ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലും സഹായമെത്തിക്കും.

മ​ഴ: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 250 കോ​ടി- റ​വ​ന്യൂ​മ​ന്ത്രി

ബംഗളൂരു: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കെ​ടു​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 250 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി റ​വ​ന്യൂ മ​ന്ത്രി ആ​ര്‍. അ​ശോ​ക പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ദു​രി​ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റാ​ന്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍മാ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. ഏ​ഴു പു​തി​യ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. അ​ഞ്ച് എ​ൻ.​ഡി.​ആ​ര്‍എ​ഫ് സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചു. ഇ​തു​വ​രെ 8,217 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ച​താ​യും 82 ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന​താ​യും 7,959 പേ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.


സം​സ്ഥാ​ന​ത്ത് 7,648.13 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്‍ഡി.​ആ​ര്‍.​എ​ഫ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 1012.5 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും സം​സ്ഥാ​ന​ത്തി​ന് 7,548.13 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും 96 പേ​ര്‍ക്ക് ജീ​വ​നും ന​ഷ്ട​പ്പെ​ട്ടു. 5.51 ല​ക്ഷം ഹെ​ക്ട​ര്‍ കൃ​ഷി​യി​ട​ത്തി​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഹോ​ര്‍ട്ടി​ക​ള്‍ച്ച​റ​ല്‍ കൃ​ഷി​യി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന 17,000 ഹെ​ക്ട​ര്‍ കൃ​ഷി​ഭൂ​മി​യും 12,000 പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ള​ക​ളും ഉ​ള്‍പ്പെ​ടെ മൊ​ത്തം 5.8 ല​ക്ഷം ഹെ​ക്ട​ര്‍ ഭൂ​മി ന​ശി​ച്ചു. മ​ഴ​ക്കെ​ടു​തി​യി​ല്‍ 22,734 കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ള്‍, 1471 പാ​ല​ങ്ങ​ള്‍, 199 ചെ​റു​കി​ട ജ​ല​സേ​ച​ന ത​ടാ​ക​ങ്ങ​ള്‍, 6998 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍, 236 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, 3,189 അം​ഗ​ൻ​വാ​ടി​ക​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ എ​ന്നി​വ ന​ശി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Relif work in ramanagara Kerala asosiation
Next Story