റിലീഫ് വിതരണവും ഇഫ്താർ സംഗമവും
text_fieldsഓൾ ഇന്ത്യ കെ.എം.സി.സി മടിക്കേരി ഏരിയ കമ്മിറ്റിയുടെ റമദാൻറിലീഫ് വിതരണോദ്ഘാടനം ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ്
ഏരിയാ കമ്മിറ്റിക്ക് നൽകി നിർവഹിക്കുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി മടിക്കേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് റമദാൻ റിലീഫ് വിതരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ഗഫൂർ മടിക്കരിയുടെ അധ്യക്ഷതയിൽ സെക്രട്ടറി മഹമൂദ് കെ കെ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, റഫീഖ്, എന്നിവർ പങ്കെടുത്തു.
ബംഗളൂരു താനറീറോഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കുള്ള ഒന്നാം ഘട്ട റമദാൻ റിലീഫ് വിതരണം നടന്നു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ് കെ.ആർ പുരം താനറിറോഡ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് റബിഅത്ത് തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. രണ്ടാംഘട്ടം തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് താനറീറോഡ് ഖാസിം മെമ്മോറിയൽ മദ്രസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

