Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു നഗരത്തിൽ...

ബംഗളൂരു നഗരത്തിൽ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും -കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍റര്‍

text_fields
bookmark_border
ബംഗളൂരു നഗരത്തിൽ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും -കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍റര്‍
cancel
camera_alt

കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍റര്‍ പ്രവർത്തക സമിതി യോഗത്തില്‍ നിന്ന്

ബംഗളൂരു: കർണാടകയുടെ പ്രാന്ത പ്രദേശങ്ങളിലും ബംഗളൂരു നഗരത്തിന്‍റെ വിവിധ ഏരിയകളിലും റിലീഫ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍റര്‍ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു .

വിശുദ്ധ മാസമായ റമദാനിൽ പരസ്പര സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശം ഉയർത്തിപ്പിടിച്ച് അർഹരായ നൂറു കണക്കിന് നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഇത് മൂലം സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. നീലസാന്ദ്ര, ജയനഗർ, ബൊമ്മനഹള്ളി, യശ്വന്ത്പുര, ബി.ടി.എം, എം.എസ്. പാളയ, യെലഹങ്ക, ബസ്വേശ്വര നഗർ, നാഗർഭാവി, ഇലക്ട്രോണിക് സിറ്റി തുടങ്ങി നഗരത്തിലെ പ്രധാന ഏരിയകളിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇഫ്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും തുടർന്നും ഈ ഏരിയകളിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൾച്ചറൽ സെന്‍റര്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കർണാടക മൈനോറിറ്റി കൾച്ചറൽ സെന്‍റര്‍ ഭാരവാഹികളായ ഈസ നീലസാന്ദ്ര, നാദിർഷ ജയനഗർ, ശംസുദ്ധീൻ അനുഗ്രഹ, സുബൈർ കായക്കൊടി, സിറാജ് കൊല്ലത്തി, സി.എച്ച്. ഷാജൽ എന്നിവർ പങ്കെടുത്തു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrocultural centerRelief activitiesBengaluru
News Summary - Relief activities will be intensified in Bengaluru city - Karnataka Minority Cultural Center
Next Story