ബന്ധുക്കൾ എത്തിയില്ല; ഗോവിന്ദ രാജു വൃദ്ധസദനത്തിൽ
text_fieldsബംഗളൂരു: റോഡരികിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയെ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) ഭാരവാഹികൾ ഒടുവിൽ വൃദ്ധസദനത്തിലേക്ക് മാറ്റി. അപകടത്തിൽ കാലിന് ക്ഷതം സംഭവിച്ച് പരാശ്രയമില്ലാതെ റോഡരികിൽ കിടന്ന ഗോവിന്ദരാജു (65) വിനെ കഴിഞ്ഞ ദിവസം എം.എം.എ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തമിഴ്നാട് ധർമപുരി സ്വദേശിയാണ്. മടിവാളയിൽനിന്ന് റോഡരികിലൂടെ നടന്ന് പോകവെ അജ്ഞാത വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്.
കാലിന് സാരമായ പരിക്കേറ്റ അദ്ദേഹം വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ബന്ധുക്കളെയോ പരിചയക്കാരെയോ കണ്ടെത്താൻ സാധിക്കാത്തതിനാൽ എം.എം.എ പ്രവർത്തകരുടെ സഹായത്തോടെ വൃദ്ധ സദനത്തിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആരെങ്കിലും വിവരം അറിഞ്ഞ് എത്തുമെങ്കിൽ അവരോടൊപ്പം അയക്കും. ഫോൺ: 9071120120, 9071140 140.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

