റെഹ്ബർ ഫിനാൻഷ്യൽ സർവിസസ് പത്താം വാർഷികം ആഘോഷിച്ചു
text_fieldsപലിശരഹിത സാമ്പത്തിക സ്ഥാപനമായ റെഹ്ബർ ഫിനാൻഷ്യൽ സർവിസസ് പത്താം വാർഷികാഘോഷത്തിൽ ഐ.ഡി ഫ്രഷ് ഫുഡ്സ് സി.ഇ.ഒയും സ്ഥാപകനുമായ പി.സി. മുസ്തഫ സംസാരിക്കുന്നു
ബംഗളൂരു: പലിശരഹിത സാമ്പത്തികസ്ഥാപനമായ റെഹ്ബർ ഫിനാൻഷ്യൽ സർവിസസ് പത്താം വാർഷികം ആഘോഷിച്ചു. ചെന്നൈ, മുംബൈ, ബംഗളൂരുവിന്റെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽനിന്ന് സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ, വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. റെഹ്ബർ ചെയർമാൻ ഷരീഫ് കോട്ടപ്പുറത്ത്, സി.ഇ.ഒ സെയ്ദ് റസ്വി എന്നിവർ സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും പിന്നിട്ട കാലത്തെയുംപറ്റി സംസാരിച്ചു.
ഐ.ഡി ഫ്രഷ് ഫുഡ്സ് സി.ഇ.ഒയും സ്ഥാപകനുമായ പി.സി. മുസ്തഫ തന്റെ ബിസിനസ് രംഗത്തെ അനുഭവങ്ങൾ പങ്കുെവച്ചു. തന്റെ ബിസിനസിന്റെ വളർച്ചയിൽ റെഹ്ബർ വഹിച്ച പങ്ക് ഏറെ വലുതാണ്. ബിസിനസിൽ മൂല്യങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും ഇത്തരത്തിൽ റെഹ്ബറിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
‘മൂല്യത്തിൽ അധിഷ്ഠിതമായ സംവിധാനത്തിൽ നിക്ഷേപമിറക്കുക’ വിഷയത്തിൽ റെഹ്ബർ ബോർഡ് ഡയറക്ടറും ഇസ്ലാമിക് ഫിനാൻസിൽ പിഎച്ച്.ഡിയുമുള്ള ഡോ. ഇബാദ് മോമിൻ സംസാരിച്ചു. പാനൽ ചർച്ചക്ക് റെഹ്ബർ ഡയറക്ടർ അലി ഷരീഫ്, ഡോ. ഷാരിഖ് നിസാർ എന്നിവർ നേതൃത്വം നൽകി. എച്ച്. അബ്ദുൽ റഖീബ്, സി.എ. മുഹമ്മദ് യൂനുസ് എന്നിവർ സംസാരിച്ചു.
‘വനിതകൾക്കായുള്ള നിക്ഷേപം’ വിഷയത്തിൽ തസാഇയുൻ ഉമർ, നിഖാത് ഫാത്തിമ എന്നിവർ സംസാരിച്ചു. ഇന്ത്യയിൽ പലിശരഹിത സമ്പദ് വ്യവസ്ഥ പ്രചരിപ്പിക്കാനായി പരിശ്രമിക്കുന്ന എം.എച്ച്. ഖഡ്കഡെ അടക്കമുള്ളവരെ ആദരിച്ചു. റെഹ്ബറിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ബംഗളൂരുവിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. താഹ മതീൻ പറഞ്ഞു.