Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകര്‍ഷക ആത്മഹത്യയില്‍...

കര്‍ഷക ആത്മഹത്യയില്‍ കുറവ്

text_fields
bookmark_border
കര്‍ഷക ആത്മഹത്യയില്‍ കുറവ്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ (2025 ഡി​സം​ബ​ർ 31 വ​രെ) 414 ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2023-24 വ​ർ​ഷം 1,254 ആ​ത്മ​ഹ​ത്യ കേ​സു​ക​ളും 2024-25 വ​ർ​ഷം 1,178 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. അ​ടു​ത്തി​ടെ ന​ട​ന്ന ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ സ​മ്മേ​ള​ന​ത്തി​ൽ ഹ​നു​മ​ന്ത​പ്പ ആ​ർ. നി​രാ​നി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​വും ഒ​മ്പ​ത് മാ​സ​വു​മാ​യി സം​സ്ഥാ​ന​ത്ത് ആ​കെ 2,846 ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ന​ട​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​താ​യി കൃ​ഷി​മ​ന്ത്രി എ​ൻ. ച​ലു​വ​രാ​യ​സ്വാ​മി പ​റ​ഞ്ഞു.

മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത് താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ആ​ത്മ​ഹ​ത്യ​നി​ര​ക്കി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ർ​ണാ​ട​ക രാ​ജ്യ റൈ​ത്ത സം​ഘം പ്ര​സി​ഡ​ന്‍റ് ബ​ഡ​ഗ​ല​പു​ര നാ​ഗേ​ന്ദ്ര​യും സ്ഥി​രീ​ക​രി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന ബോ​ധ​വ​ത്ക​ര​ണ​വും സ​ർ​ക്കാ​റി​ന്‍റെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളു​മാ​ണ് ആ​ത്മ​ഹ​ത്യ നി​ര​ക്ക് കു​റ​യാ​ന്‍ പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​വ​ര്‍ഷം 24,000 രൂ​പ സ്ത്രീ​ക​ള്‍ക്ക് ല​ഭി​ക്കു​ന്നു. ക​ര്‍ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍.

പ​ദ്ധ​തി മു​ഖേ​ന കു​ടും​ബ​നാ​ഥ​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2,000 രൂ​പ വീ​തം ല​ഭി​ക്കും. ഇ​ത് കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ഭാ​രം കു​റ​ക്കാ​ൻ സ​ഹാ​യി​ച്ചു. കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ബ​സ് യാ​ത്ര​യും ക​ര്‍ഷ​ക കു​ടും​ബ​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. ര​ണ്ടു​വ​ർ​ഷ​മാ​യി ല​ഭി​ച്ച മി​ക​ച്ച മ​ൺ​സൂ​ൺ മ​ഴ​യും കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് ഉ​ണ​ര്‍വ് ന​ല്‍കി. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ത്മ​ഹ​ത്യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മൈ​സൂ​രു​വി​ലാ​ണ് -41 മ​ര​ണം.

ക​ല​ബു​റ​ഗി 40 മ​ര​ണം, ബെ​ല​ഗാ​വി -36 മ​ര​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. താ​ങ്ങു​വി​ല​ക്ക് (എം.​എ​സ്.​പി ) നി​യ​മ​പ​ര​മാ​യ ഗ്യാ​ര​ണ്ടി ന​ൽ​കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (എ​സ്.​കെ.​എം) ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersuicidesreduction
News Summary - Reduction in farmer suicides
Next Story