Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിബറേഷൻ കപ്പ് കിരീടം റെഡ് യുണൈറ്റഡ് എഫ് സിക്ക്

text_fields
bookmark_border
ലമാസിയ എഫ്.സി റണ്ണേഴ്സ് അപ്പ്, കാർത്തിക് മികച്ച താരം, ദേവ ടോപ് സ്കോറർ, ഷിക്കു മികച്ച ഗോൾകീപ്പർ
ലിബറേഷൻ കപ്പ് കിരീടം റെഡ് യുണൈറ്റഡ് എഫ് സിക്ക്
cancel

ബംഗളൂരു: എസ്.ഐ.ഒ കേരള ബാംഗ്ലൂർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ലിബറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ റെഡ് യുണൈറ്റഡ് എഫ്.സി ജേതാക്കളായി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ലമാസിയ എഫ്.സി റണ്ണേഴ്സ് അപ്പായി. ജമാഅത്തെ ഇസ്‌ലാമി കേരള ബാംഗ്ലൂർ സിറ്റി പ്രസിഡന്‍റ് ഷമീർ മുഹമ്മദ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ വിവിധ ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റ് ആവേശകരമായ മത്സരങ്ങൾക്കും മികച്ച കായികാന്തരീക്ഷത്തിനും വേദിയായി. ജേതാക്കളായ റെഡ് യുണൈറ്റഡ് എഫ്.സിക്ക് 20,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും, റണ്ണേഴ്സ് അപ്പായ ലമാസിയ എഫ്.സിക്ക് 9,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

എസ്.ഐ.ഒ കേരള ബാംഗ്ലൂർ സിറ്റി പ്രസിഡന്‍റ് ഫഹദ്, സെക്രട്ടറി അൻഷാദ്, പ്രോഗ്രാം കൺവീനർ ഫർസാൻ ഉമ്മർ, ബാസിത്, അനീസ് എന്നിവർ വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റെഡ് യുണൈറ്റഡ് എഫ്.സിയുടെ കാർത്തിക് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ദേവ ടൂർണമെന്‍റിലെ ടോപ് സ്കോറർ പുരസ്കാരം സ്വന്തമാക്കി. മികച്ച പ്രകടനത്തോടെ ഗോൾവല കാത്ത റെഡ് യുണൈറ്റഡ് എഫ്.സിയുടെ ഷിക്കു മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഫർഹാൻ ഷമീർ, നെഹാൻ, അബ്ദു സുബ്ഹാൻ, ലുതുഫ് റഹ്മാൻ, ആസിഫ് എന്നിവർ ടൂർണമേന്‍റിന് നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIO Hosts Liberation Cup Bengaluru
Next Story